ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ സഞ്ജു സാംസണ്‍ ഭയക്കണം
ജയ്‌പൂര്‍: ഐപിഎല്ലില്‍ ഇന്ന് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുകയാണ്. കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് എതിരാളികള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഹോം ഗ്രൗണ്ടായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലേക്ക് റോയല്‍സ് തിരിച്ചെത്തുമ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെ ശ്രദ്ധേയം. സീസണിലെ മികച്ച ഫോം സഞ്ജു തുടരും എന്ന് ആരാധകര്‍ പ്രതീക്ഷിക്കുമ്പോള്‍ ഒരു വെല്ലുവിളി സഞ്ജുവിനെ കാത്തിരിപ്പുണ്ട്.
ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ സഞ്ജു സാംസണ്‍ ഭയക്കണം. ഐപിഎല്ലില്‍ മുമ്പ് എറിഞ്ഞ 12 പന്തുകളില്‍ രണ്ട് തവണയാണ് സഞ്ജുവിനെ സ്റ്റോയിനിസ് പുറത്താക്കിയത്. അതിനാല്‍തന്നെ ഇന്ന് സഞ്ജു സാംസണ്‍-മാര്‍ക്കസ് സ്റ്റോയിനിസ് പോരാട്ടം ശ്രദ്ധേയമാകും.
undefined
ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകള്‍ തമ്മിലുള്ള അങ്കമാണ് ഇന്ന് അരങ്ങേറുക. ജയ്‌പൂരില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുക. സീസണില്‍ ഇതുവരെ കളിച്ച അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ചാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്വന്തം തട്ടകത്തില്‍ റോയല്‍സ് ഇറങ്ങുമ്പോള്‍ നാലാം ജയം തേടിയാണ് രണ്ടാം സ്ഥാനക്കാരുടെ വരവ്. ഫോമിലല്ലാത്ത ദേവ്‌ദത്ത് പടിക്കലും റിയാന്‍ പരാഗും റോയല്‍സിനായി ഇന്ന് കളിക്കുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു.
കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് വിക്കറ്റിന് തോല്‍പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ടൈറ്റന്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 177 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. യശ്വസി ജയ്‌സ്വാളും(1), ജോസ് ബട്‌ലറും(0), ദേവ്‌ദത്ത് പടിക്കലും(26), റിയാന്‍ പരാഗും(5) അതിവേഗം പുറത്തായപ്പോള്‍ സഞ്ജു സാംസണ്‍(32 പന്തില്‍ 60), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(26 പന്തില്‍ 56*), ധ്രുവ് ജൂരെല്‍(10 പന്തില്‍ 18), രവിചന്ദ്രന്‍ അശ്വിന്‍(3 പന്തില്‍ 10) എന്നിവരുടെ വെടിക്കെട്ടാണ് രാജസ്ഥാന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.
Read more: ചിന്നസ്വാമിയിലെ തല്ലുമാലയില്‍ പതിരാനയെ ഉപയോഗിച്ച 'തല'; ധോണിയെ പ്രശംസകൊണ്ട് മൂടി ആരാധകര്‍