സഞ്ജു വീണ്ടും റാഷിദ് ഖാനെ ഹാട്രിക് സിക്‌സിന് തൂക്കുമോ; ഈ മൂന്ന് താരപ്പോരുകള്‍ നോക്കിവച്ചോ

By Web Team  |  First Published May 5, 2023, 4:35 PM IST

കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ റാഷിദിനെ ഹാട്രിക് സിക്‌സ് പറത്തിയ സഞ്ജു ആ പ്രകടനം ആവര്‍ത്തിക്കുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ


ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്ന് സൂപ്പര്‍ ടീമുകളുടെ പോരാട്ടമാണ്. രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും മുഖാമുഖം വരുമ്പോള്‍ ഇരു നിരയിലേയും വമ്പന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തിനാണ് ആരാധകര്‍ സാക്ഷികളാവാന്‍ പോകുന്നത്. 

യശസ്വി ജയ്സ്വാള്‍-മുഹമ്മദ് ഷമി

Latest Videos

undefined

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍സിനായി തകര്‍പ്പന്‍ സെഞ്ചുറി നേടിയ താരമാണ് യശസ്വി ജയ്‌സ്വാള്‍.  62 പന്തില്‍ 124 റണ്‍സ് നേടിയ ഇന്നിംഗ്‌സിന്‍റെ കരുത്തുമായി യശസ്വി ഇന്നിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമിയാണ്. കഴിഞ്ഞ മത്സരത്തില്‍ പവര്‍പ്ലേയ്‌ക്കിടെ തന്നെ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഷമിയുടെ ആദ്യ സ്‌പെല്‍ അതിജീവിക്കുക ജയ്‌സ്വാളിന് വലിയ വെല്ലുവിളിയാവും. പ്രത്യേകിച്ച്, മികച്ച ലൈനിലും ലെങ്‌തിലും സ്വിങ്ങിലും പന്തെറിയുന്ന ഷമി 9 മത്സരങ്ങളില്‍ ഇതിനകം 17 വിക്കറ്റുകള്‍ നേടിയ സാഹചര്യത്തില്‍. ഇതില്‍ 12 വിക്കറ്റുകള്‍ പവര്‍പ്ലേയിലായിരുന്നു. 

സഞ്ജു സാംസണ്‍-റാഷിദ് ഖാന്‍

മികച്ച തുടക്കം നേടിയെങ്കിലും ഐപിഎല്‍ പതിനാറാം സീസണില്‍ സ്ഥിരത കൈവരിക്കാനായിട്ടില്ല റോയല്‍സ് നായകന്‍ സഞ്ജു സാംസണ്. സ്‌പിന്നര്‍മാര്‍ക്കെതിരെ മോശം പ്രകടനം എന്ന പഴി മുന്‍കാലത്ത് കേട്ടിട്ടുള്ള സഞ‌്ജുവിനെ ജയ്‌പൂരില്‍ കാത്തിരിക്കുന്നത് റാഷിദ് ഖാന്‍റെ കറങ്ങും പന്തുകളാണ്. സ്പിന്നര്‍മാരെ കടന്നാക്രമിക്കുന്ന ശൈലിയാണ് ഈ സീസണില്‍ സഞ്ജു സ്വീകരിക്കുന്നത്. കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ റാഷിദിനെ ഹാട്രിക് സിക്‌സ് പറത്തിയ സഞ്ജു ആ പ്രകടനം ആവര്‍ത്തിക്കുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. 

ട്രെന്‍റ് ബോള്‍ട്ട്-ശുഭ്‌മാന്‍

പവര്‍പ്ലേയില്‍ ബ്രേക്ക് ത്രൂ നല്‍കാന്‍ കെല്‍പുള്ള പേസറാണ് റോയല്‍സിന്‍റെ ട്രെന്‍റ് ബോള്‍ട്ട്. അതേസമയം ശുഭ്‌മാന്‍ ഗില്‍ ടൈറ്റന്‍സിന് മികച്ച തുടക്കം പല മത്സരങ്ങളിലും നല്‍കിയ താരവും. അതിനാല്‍ ബോള്‍ട്ട്-ഗില്‍ പോരാട്ടവും ഇന്ന് വലിയ ശ്രദ്ധയാകര്‍ഷിക്കും. മൂന്ന് താരപ്പോരാട്ടങ്ങളിലും ആര്‍ക്കാവും അന്തിമ ജയമെന്ന് സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാത്രി അറിയാം. 

Read more: സഞ്ജുവിനും കൂട്ടര്‍ക്കും ടെന്‍ഷന്‍ കണക്കുകള്‍; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെറിയ കളി മതിയാവില്ല

click me!