ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 27 മത്സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകള്‍ ഇതുവരെ ഏറ്റുമുട്ടിയത്
ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുന്ന ദിവസമാണിത്. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ ജയ്‌പൂരിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ സിഎസ്‌കെ ഒന്നും റോയല്‍സ് മൂന്നും സ്ഥാനങ്ങളിലാണ്. ഇതിന് പുറമെ ഇരു ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്കും രാജസ്ഥാന്‍ റോയല്‍സിന് നേരിയ ആശങ്ക സമ്മാനിക്കുന്നതാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 27 മത്സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകള്‍ ഇതുവരെ മുഖാമുഖം ഏറ്റുമുട്ടിയത്. ഇതില്‍ 15 കളിയില്‍ വിജയം സിഎസ്‌കെയ്‌ക്ക് ഒപ്പമായിരുന്നു. റോയല്‍സ് ജയിച്ചത് 12 കളികളിലും. എന്നാല്‍ പതിനാറാം സീസണില്‍ ആദ്യം മുഖാമുഖം വന്നപ്പോള്‍ മൂന്ന് റണ്‍സിന്‍റെ ജയം രാജസ്ഥാനൊപ്പം നിന്നു. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 175 റണ്‍സ് നേടിയപ്പോള്‍ ചെന്നൈയുടെ മറുപടി ബാറ്റിംഗ് 20 ഓവറില്‍ ആറ് വിക്കറ്റിന് 172 എന്ന നിലയില്‍ അവസാനിച്ചു. 22 പന്തില്‍ 30 റണ്‍സും രണ്ട് വിക്കറ്റുമായി രവിചന്ദ്രന്‍ അശ്വിനായിരുന്നു കളിയിലെ താരം.
undefined
ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം ആരംഭിക്കുക. സീസണില്‍ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ ചെന്നൈ അഞ്ചിലും രാജസ്ഥാന്‍ നാലിലും വിജയിച്ചു. ചെപ്പോക്കില്‍ മൂന്ന് റണ്‍സിന് നേരിട്ട തോല്‍വിക്ക് കണക്ക് തീര്‍ക്കാൻ ധോണിപ്പട ജയ്‌പൂരിലെത്തുമ്പോൾ തുടര്‍ തോൽവികളിൽ നിന്ന് കരകയറുകയാണ് സഞ്ജുവിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം. റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്. ഇന്ന് വൻ മാര്‍ജിനിൽ ജയിച്ചാൽ രാജസ്ഥാന് പോയിന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താം. തുടര്‍ തോല്‍വികളോടെയാണ് രാജസ്ഥാന്‍ നേരത്തെയുണ്ടായിരുന്ന ഒന്നാംസ്ഥാനം കൈവിട്ടത്.
Read more: സഞ്ജു മൂന്നാം നമ്പറില്‍ വരട്ടെ, ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കും; പറയുന്നത് മുന്‍ താരം