ചോദ്യം ഒന്നേയുള്ളൂ, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ തിരിച്ചെത്തുമോ? രാജസ്ഥാനെതിരെ സിഎസ്‌കെയുടെ സാധ്യതാ ഇലവന്‍

By Web Team  |  First Published Apr 27, 2023, 11:29 AM IST

റോയല്‍സിന് എതിരായ റോയല്‍ മത്സരത്തിന് മുന്നോടിയായി ബെന്‍ സ്റ്റോക്‌സ് ഏറെനേരെ നെറ്റ്‌സില്‍ പരിശീലനം നടത്തി


ജയ്‌പൂര്‍: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വരുന്ന സൂപ്പര്‍ പോരാട്ടമാണ്. സ്വന്തം മൈതാനത്താണ് മത്സരം എന്നത് രാജസ്ഥാന് മുന്‍തൂക്കമാകും എന്നിരിക്കേ ഏറ്റവും ശക്തമായ ഇലവനെ അണിനിരത്താനായിരിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ലക്ഷ്യം. ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് തിരിച്ചെത്തുമോ എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ. 

റോയല്‍സിന് എതിരായ റോയല്‍ മത്സരത്തിന് മുന്നോടിയായി ബെന്‍ സ്റ്റോക്‌സ് ഏറെനേരെ നെറ്റ്‌സില്‍ പരിശീലനം നടത്തി. സ്റ്റോക്‌സിന്‍റെ പരിക്ക് പൂര്‍ണമായും മാറി എന്ന സൂചനയാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ പുറത്തുവിട്ട നെറ്റ്‌സ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതിനാല്‍ തന്നെ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ ബെന്‍ സ്റ്റോക്‌സ് ഇറങ്ങും എന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഇതിന് ടീം വൃത്തങ്ങളില്‍ നിന്ന് സ്ഥിരീകരണമില്ല. പരിക്ക് കാരണം സിഎസ്‌കെയുടെ അഞ്ച് മത്സരങ്ങള്‍ സ്റ്റോക്‌സിന് ഇതിനകം നഷ്‌ടമായി. അതിന് മുമ്പ് കളിച്ച മത്സരങ്ങളില്‍ വലിയ ഫോം കാഴ്‌ചവെച്ചില്ലെങ്കിലും ഒറ്റയ്‌ക്ക് മത്സരം മാറ്റിമറിക്കാന്‍ കഴിവുള്ള സ്റ്റോക്‌സിന്‍റെ സാന്നിധ്യം സിഎസ്‌കെയ്‌ക്ക് ബാറ്റിംഗിലും ബൗളിംഗിലും വലിയ കരുത്ത് പകരുന്ന കാര്യമാണ്. 

Latest Videos

undefined

സിഎസ്‌കെ സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, ശിവം ദുബെ, മൊയീന്‍ അലി/ബെന്‍ സ്റ്റോക്‌സ്, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന, മതീഷ പതിരാന, ആകാശ് സിംഗ്. 

ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌‌ക്കാണ് മത്സരം ആരംഭിക്കുക. നിലവില്‍ പോയിന്‍റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് മൂന്നാമതാണ്. ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ ചെന്നൈ അഞ്ചിലും രാജസ്ഥാന്‍ നാലിലും വിജയിച്ചു. 

Read more: സെല്‍ഫി എടുത്തു കൊടുക്കുന്നതിനിടെ ആരാധകന്‍റെ ഫോണിലേക്ക് കോള്‍; പിന്നീട് സഞ്ജു ചെയ്തത്-വീഡിയോ

click me!