ടീം ഇന്ത്യക്കായും സിഎസ്‌കെയ്‌ക്കായും ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാന്‍ കെല്‍പുമുള്ള താരമാണ് രഹാനെ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡ്വെയ്‌ന്‍ ബ്രാവോ
ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ വെടിക്കെട്ട് ബാറ്റിംഗുമായി അമ്പരപ്പിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ അജിങ്ക്യ രഹാനെ. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന താരം വെടിക്കെട്ട് ബാറ്റിംഗിലേക്ക് ഈ സീസണോടെ മാറി എന്നതാണ് കൗതുകകരം. ഇരുന്നൂറിനടുത്ത് സ്‌ട്രൈക്ക് റേറ്റിലാണ് രഹാനെ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്. ഇന്ത്യയിലെ മികച്ച താരങ്ങളിലൊരാളും ടീം ഇന്ത്യക്കായും സിഎസ്‌കെയ്‌ക്കായും ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാന്‍ കെല്‍പുമുള്ള താരമാണ് രഹാനെ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ ബൗളിംഗ് പരിശീലകന്‍ ഡ്വെയ്‌ന്‍ ബ്രാവോ.
'അജിങ്ക്യ രഹാനെ ഇന്ത്യയിലെ മികച്ച താരങ്ങളിലൊരാളാണ്. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന കാലത്തേ ഞാന്‍ അദേഹത്തിന്‍റെ കടുത്ത ആരാധകനാണ്. അതിനാല്‍ രഹാനെ നമ്മുടെ ടീമിനൊപ്പമുള്ളത് സന്തോഷമാണ്. അതേ, അദേഹത്തിന്‍റെ കളിശൈലി ഏറെ മാറി. രഹാനെ എപ്പോഴും കഴിവുള്ള താരമാണ്. സമ്മര്‍ദമില്ലാതെ സ്വതന്ത്രമായി കളിക്കാം എന്നതാണ് സിഎസ്‌കെയുടെ സവിശേഷത. ഇന്ത്യയുടെ മികച്ച പ്രതിഭകളില്‍ ഒരാളാണ് രഹാനെ എന്ന് അദേഹം തെളിയിച്ചുകഴിഞ്ഞു. ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് രഹാനെ തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ഇനിയുമേറെ കാര്യങ്ങള്‍ രഹാനെയ്‌ക്ക് ഇന്ത്യന്‍ ടീമിനായും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായും ചെയ്യാന്‍ സാധിക്കും' എന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു.
undefined
ഐപിഎല്‍ പതിനാറാം സീസണില്‍ അഞ്ച് മത്സരങ്ങളില്‍ ഇതുവരെ 209 റണ്‍സാണ് രഹാനെ അടിച്ചുകൂട്ടിയത്. 199.05 എന്ന വിസ്‌മയ സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്‍റെ ബാറ്റിംഗ്. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിടുമ്പോള്‍ രഹാനെയും കളത്തിലുണ്ടാവും. നിലവില്‍ സിഎസ്‌കെ പോയിന്‍റ് പട്ടികയില്‍ തലപ്പത്തും രാജസ്ഥാന്‍ റോയല്‍സ് മൂന്നാം സ്ഥാനത്തുമാണ്. ഇന്ന് മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ റോയല്‍സിന് തലപ്പത്തേക്ക് ഉയരാം.
Read more: സഞ്ജു സാംസണെ തഴഞ്ഞു; റിഷഭ് പന്തിന്‍റെ പകരക്കാരന്‍റെ പേരുമായി കെവിന്‍ പീറ്റേഴ്‌സണ്‍