കോലി- ഡൂപ്ലെസി വെടിക്കെട്ട്, ആര്‍സിബിക്കെതിരെ പഞ്ചാബിന് 175 റണ്‍സ് വിജയലക്ഷ്യം

By Web Team  |  First Published Apr 20, 2023, 5:11 PM IST

ഇതിനിടെ വിരാട് കോലി 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. അര്‍ധസെഞ്ചുറിക്ക് പിന്നാലെ നേഥന്‍ എല്ലിസിനെ സിക്സിന് പറത്തി ഗിയര്‍ മാറ്റാനൊരുങ്ങിയ കോലിയെ ഹര്‍പ്രീത് ബ്രാറിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ജിതേഷ് ശര്‍മ പറന്നു പിടിച്ചു.


മൊഹാലി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിംഗ്സിന് 175 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വിരാട് കോലിയുടെയും ഫാഫ് ഡൂപ്ലെസിയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. കോലി 47 പന്തില്‍ 59 റണ്‍സടിച്ചപ്പോള്‍ ഡൂപ്ലെസി 56 പന്തില്‍ 84 റണ്‍സെടുത്തു. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റെടുത്തു.

തകര്‍ത്തടിച്ച് തുടക്കം

Latest Videos

undefined

ടോസിലെ നിര്‍ഭാഗ്യം ആര്‍‍സിബിയെ ബാറ്റിംഗില്‍ ബാധിച്ചില്ല. വിരാട് കോലിയും-ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് ഒരിക്കല്‍ കൂടി ആര്‍സിബിക്ക് തകര്‍പ്പന്‍ തുടക്കമിട്ടു, പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ആര്‍സിബിയെ 59 റണ്‍സിലെത്തിച്ചു. 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഡൂപ്ലെസിയാണ് തകര്‍ത്തടിച്ചത്. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് ശേഷം  ആറാം ഓവറില് 60ല്‍ എത്തിയ ആര്‍സിബി പക്ഷെ പന്ത്രണ്ടാം ഓവറിലാണ് 100 കടന്നത്. 10 മുതല്‍ 15 വരെയുള്ള അഞ്ചോവറില്‍ 39 റണ്‍സ് മാത്രമാണ് ആര്‍സിബിക്ക് നേടാനായത്.

ഇതിനിടെ വിരാട് കോലി 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. അര്‍ധസെഞ്ചുറിക്ക് പിന്നാലെ നേഥന്‍ എല്ലിസിനെ സിക്സിന് പറത്തി ഗിയര്‍ മാറ്റാനൊരുങ്ങിയ കോലിയെ ഹര്‍പ്രീത് ബ്രാറിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ജിതേഷ് ശര്‍മ പറന്നു പിടിച്ചു. ഇതിന് തൊട്ടു മുമ്പ് സാം കറന്‍റെ പന്തില്‍ ഫാഫ് ഡൂപ്ലെസി നല്‍കിയ അനായാസ ക്യാച്ച് ജിതേഷ് ശര്‍മ നഷ്ടമാക്കിയിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 137 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് കോലി മടങ്ങിയത്, 47 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും പറത്തിയ കോലി 59 റണ്‍സടിച്ചു.

റിയാന്‍ പരാഗ് ഇഴയുന്നു, ബാറ്റിംഗ് ക്രമത്തില്‍ രാജസ്ഥാന് തെറ്റുപറ്റി; രൂക്ഷ വിമര്‍ശനം മുന്‍ താരം വക

കോലി മടങ്ങിയതിന് പിന്നാലെ ബ്രാറിന്‍റെ ആദ്യ പന്തില്‍ സിക്സിന് ശ്രമിച്ച ഗ്ലെന്‍ മാക്സ്‌വെല്‍ ഗോള്‍ഡന്‍ ഡക്കായി. പതിനെട്ടാം ഓവറില്‍ നേഥന്‍ എല്ലിസിനെ സിക്സ് അടിച്ചതിന് പിന്നാലെ വീണ്ടും സിക്സിന് ശ്രമിച്ച ഡൂപ്ലെസി(56 പന്തില്‍ 84) മടങ്ങി. അഞ്ച് ഫോറും അഞ്ച് സിക്സും പറത്തിയാണ് ഡൂപ്ലെസി 84 റണ്‍സടിച്ചത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ദിനേശ് കാര്‍ത്തിക്കും (5 പന്തില്‍ 7)മടങ്ങിയതോടെ 200 കടക്കുമെന്ന് തോന്നിച്ച ആര്‍സിബി റണ്‍സിലൊതുങ്ങി. അവസാന നാലോവറില്‍ 37 റണ്‍സെ ആര്‍സിബിക്ക് റണ്‍സെ നേടാനായുള്ളു. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ടും അര്‍ഷദീപും നേഥന്‍ എല്ലിസും ഓരോ വിക്കറ്റും വീഴ്ത്തി.

click me!