ഐപിഎല്ലില്‍ ഇരു ടീമുകളും മുഖാമുഖം വന്നപ്പോഴുള്ള രണ്ട് മത്സരങ്ങളിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായിരുന്നു വിജയം
ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരമാണ്. മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു തോല്‍വിയുമുള്ള ലക്‌നൗ മൂന്നാം സ്ഥാനത്താണ് എങ്കില്‍ രണ്ട് കളിയില്‍ ഓരോ ജയവും തോല്‍വിയുമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ഏഴാം സ്ഥാനത്താണ്. വിജയവഴിയില്‍ തിരിച്ചെത്താന്‍ സ്വന്തം തട്ടകമായ ചിന്നസ്വാമിയില്‍ ആര്‍സിബി ഇറങ്ങുമ്പോള്‍ സ്റ്റേഡിയത്തിലെ റെക്കോര്‍ഡുകള്‍ പരിശോധിക്കാം.
ഐപിഎല്ലില്‍ ഇരു ടീമുകളും മുഖാമുഖം വന്നപ്പോഴുള്ള രണ്ട് മത്സരങ്ങളിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായിരുന്നു വിജയം. ഇതിലൊരു മത്സരം 2022 സീസണിലെ എലിമിനേറ്ററിലായിരുന്നു. അതേസമയം പേസര്‍മാരേക്കാള്‍ സ്‌പിന്നിന് മേധാവിത്വമുള്ള ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇതുവരെ 82 ഐപിഎല്‍ മത്സരങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍ 33 കളികളില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീം വിജയിച്ചപ്പോള്‍ രണ്ടാമത് ബാറ്റിംഗിനിറങ്ങിയവര്‍ 45 മത്സരങ്ങളില്‍ വിജയിച്ചു എന്നതാണ് ചരിത്രം. അതിനാല്‍ ആര്‍സിബി-ലഖ്‌നൗ പോരാട്ടത്തില്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്കോര്‍ 169.2 ആണ് എന്നതിനാല്‍ മികച്ച സ്കോര്‍ ചിന്നസ്വാമിയില്‍ പ്രതീക്ഷിക്കാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ വമ്പന്‍ തോല്‍വിയില്‍ നിന്ന് കരകയറാനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സ് നേടിയപ്പോള്‍ ആര്‍സിബിയുടെ മറുപടി ബാറ്റിംഗ് 17.4 ഓവറില്‍ 123ലൊതുങ്ങി. ഇതോടെ ആര്‍സിബി 81 റണ്‍സിന്‍റെ തോല്‍വി നേരിടുകയായിരുന്നു. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ വരവ്. ലഖ്‌നൗവില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ 8 വിക്കറ്റിന് 121 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ലഖ്‌നൗവാവട്ടെ 16 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു.
ഡ്രീം ഓപ്പണിംഗ് പങ്കാളിയെ തെരഞ്ഞെടുത്ത് ശുഭ്‌മാന്‍ ഗില്‍; രോഹിത്തോ കോലിയോ അല്ല!