മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ സഖ്യത്തിനാണ് പേസ് ആക്രമണത്തിന്റെ ചുമതല. ഏഴ് പേര്‍ക്കെങ്കിലും പന്തേല്‍പ്പിക്കാനുള്ള വൈവിധ്യമുണ്ട് ആര്‍സിബിയുടെ ബൗളിംഗ് യൂണിറ്റിന്. രജത് പട്ടിദാര്‍ പരിക്കേറ്റ് പുറത്തായത് മാത്രമാണ് തിരിച്ചടി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്ന നിരാശയോടെയാണ് കൊല്‍ക്കത്ത സ്വന്തം മണ്ണിലിറങ്ങുന്നത്.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ പേസര്‍ റീസ് ടോപ്‌ലിക്ക് പകരം ബാംഗ്ലൂര്‍ ടീമില്‍ ഡേവിഡ് വില്ലി അന്തിമ ഇലവനിലെത്തി. കൊല്‍ക്കത്ത ടീമില്‍ അനുകൂല്‍ റോയിക്ക് പകരം സുയാഷ് ശര്‍മ അന്തിമ ഇലവനിലെത്തി.
തുടര്‍ച്ചയായ രണ്ടാംജയം തേടിയാണ് ആര്‍സിബി ഇറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ശക്തരുടെ നിരയുണ്ട് ആര്‍സിബിക്ക്. വിരാട് കോലി, ഫാഫ് ഡുപ്ലസി ഓപ്പണിംഗ് സഖ്യം ഉജ്വല ഫോമില്‍. മുംബൈക്കെതിരെ 148 റണ്‍സാണ് ഇരുവരും ഒന്നാംവിക്കറ്റില്‍ കുറിച്ചത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, മൈക്കേല്‍ ബ്രേസ്‌വെല്‍, ദിനേശ് കാര്‍ത്തിക് എന്നിവരും മത്സരം ജയിപ്പിക്കാന്‍ പോന്നവര്‍.
മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ സഖ്യത്തിനാണ് പേസ് ആക്രമണത്തിന്റെ ചുമതല. ഏഴ് പേര്‍ക്കെങ്കിലും പന്തേല്‍പ്പിക്കാനുള്ള വൈവിധ്യമുണ്ട് ആര്‍സിബിയുടെ ബൗളിംഗ് യൂണിറ്റിന്. രജത് പട്ടിദാര്‍ പരിക്കേറ്റ് പുറത്തായത് മാത്രമാണ് തിരിച്ചടി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്ന നിരാശയോടെയാണ് കൊല്‍ക്കത്ത സ്വന്തം മണ്ണിലിറങ്ങുന്നത്.
ആ ഷോട്ട് കണ്ട് കോലിക്ക് പോലും അസൂയ തോന്നിയിട്ടുണ്ടാവും; രാജസ്ഥാന്‍ താരത്തെക്കുറിച്ച് ക്രിസ് മോറിസ്
ഷാക്കിബ് അല്‍ ഹസനും ഇത്തവണയില്ലെന്ന് വ്യക്തമായതോടെ മുന്നോട്ടുള്ള പോക്ക് എളുപ്പമാകില്ല. കഴിഞ്ഞ സീസണിന് സമാനമായി മികച്ച ബാറ്റിംഗ് ലൈനപ്പ് തീരുമാനിക്കാന്‍ പോലും ഇതുവരെ ടീമിനായിട്ടില്ല. റഹ്മത്തുള്ള ഗുര്‍ബാസിനൊപ്പം വെങ്കിടേഷ് അയ്യരെ ഓപ്പണിംഗിലേക്ക് പരിഗണിച്ചേക്കും. ക്യാപ്റ്റന്‍ നിതീഷ് റാണ, ആന്ദ്രേ റസല്‍, എന്നിവരില്‍ നിന്നും ടീം ഏറെ പ്രതീക്ഷിക്കുന്നു. ടിം സൗത്തി, ഉമേഷ് യാദവ്, സുനില്‍ നരെയ്ന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ബൗളിംഗ് നിരയിലുണ്ടെങ്കിലും പഞ്ചാബിനെതിരെ നിറംമങ്ങി. മികച്ച ബാറ്റിംഗ് വിക്കറ്റുള്ള കൊല്‍ക്കത്തയില്‍ സ്പിന്നര്‍മാരുടെ പ്രകടനവും മത്സരത്തിന് ഗതി നിര്‍ണയിക്കും.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ): മൻദീപ് സിംഗ്, റഹ്മാനുള്ള ഗുർബാസ് (ഡബ്ല്യു), നിതീഷ് റാണ (സി), റിങ്കു സിംഗ്, ആന്ദ്രെ റസൽ, ഷാർദുൽ താക്കൂർ, സുനിൽ നരെയ്ൻ, സുയാഷ് ശർമ, ടിം സൗത്തി, ഉമേഷ് യാദവ്, വരുൺ ചക്കരവർത്തി
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (പ്ലേയിംഗ് ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്), ദിനേശ് കാർത്തിക്, ഗ്ലെൻ മാക്‌സ്‌വെൽ, മൈക്കൽ ബ്രേസ്‌വെൽ, ഷഹബാസ് അഹമ്മദ്, ഡേവിഡ് വില്ലി, കർൺ ശർമ്മ, ഹർഷൽ പട്ടേൽ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്