ഗർജിച്ച് ഗുർബാസും റിങ്കുവും, ശരവേഗത്തിൽ 'ലോര്‍ഡ്' ഷര്‍ദുല്‍ ഷോ; ആ‍ർസിബിയെ ഈഡനിൽ അടിച്ചൊതുക്കി കൊൽക്കത്ത

By Web Team  |  First Published Apr 6, 2023, 9:22 PM IST

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആഗ്രഹിച്ച തുടക്കം സ്വന്തമാക്കാനായില്ല. ഓപ്പണറായി ഇറങ്ങിയ വെങ്കിടേഷ് അയ്യര്‍ തീര്‍ത്തും നിരാശപ്പെടുത്തി മടങ്ങി. ഏഴ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം


കൊല്‍ക്കത്ത: ഐപിഎല്‍ 2023 സീസണിലെ ആദ്യ വിജയം കൊതിച്ചെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂറിനെതിരെ മികച്ച സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് കുറിച്ചത്. ഓപ്പണര്‍ റഹ്മനുള്ള ഗുര്‍ബാസ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ പ്രകടനമാണ് കെകെആറിനെ തുണച്ചത്. ആര്‍സിബിക്ക് വേണ്ടി ഡേവിഡ് വില്ലിയും കരണ്‍ ശര്‍മ്മയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആന്ദ്രേ റസല്‍, നിതീഷ് റാണ തുടങ്ങിയ വൻ തോക്കുകളെ നിശബ്‍ദമാക്കാൻ ആര്‍സിബിക്ക് സാധിച്ചെങ്കിലും ഗുര്‍ബാസിന്‍റെയും ഷര്‍ദുലിന്‍റെയും പോരാട്ടത്തിന് മുന്നില്‍ ആര്‍സിബിക്ക് മറുപടിയുണ്ടായിരുന്നില്ല. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആഗ്രഹിച്ച തുടക്കം സ്വന്തമാക്കാനായില്ല. ഓപ്പണറായി ഇറങ്ങിയ വെങ്കിടേഷ് അയ്യര്‍ തീര്‍ത്തും നിരാശപ്പെടുത്തി മടങ്ങി. ഏഴ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ തൊട്ടടുത്ത പന്തില്‍ മന്‍ദീപ് സിംഗിനെയും മടക്കി ഡേവിഡ് വില്ലി കെകെആറിനെ വരിഞ്ഞു മുറുക്കി. ഒരറ്റത്ത് റഹ്മനുള്ള ഗുര്‍ബാസ് പിടിച്ച് നിന്നപ്പോള്‍ നായകൻ നിതീഷ് റാണ ബ്രേസ്‍വെല്ലിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് കണ്ടത് അഫ്ഗാനിസ്ഥാൻ താരം ഗുര്‍ബാസിന്‍റെ മിന്നുന്ന പ്രകടനമായിരുന്നു. ആര്‍സിബി ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കൊണ്ട് ഗുര്‍ബാസ് ഈഡൻ ഗാര്‍ഡൻസിനെ പുളകം കൊള്ളിച്ചു. 

Latest Videos

undefined

അര്‍ധ സെഞ്ചുറി കുറിച്ച് മുന്നോട്ട് പോകുന്നതിനിടെ ഗുര്‍ബാസിനെ കരണ്‍ ശര്‍മ്മ വീഴ്ത്തി. 44 പന്തില്‍ ആറ് ഫോറുകളും മൂന്ന് സിക്സുകളും സഹിതം 57 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. വൻ പ്രതീക്ഷകളുമായി എത്തിയ ആന്ദേ റസലിനെ കരണ്‍ തൊട്ടടുന്ന പന്തില്‍ തന്നെ കോലിയുടെ കൈകളില്‍ എത്തിച്ചതോടെ കൊല്‍ക്കത്ത പരുങ്ങലിലായി. എന്നാല്‍, പിന്നീട് കണ്ടത് ഷര്‍ദുല്‍ താക്കൂറിന്‍റെ ഒരു മിന്നല്‍ വെടിക്കെട്ടായിരുന്നു. റിങ്കു സിംഗിനെ ഒപ്പം നിര്‍ത്തി ഷര്‍ദുല്‍ ഫോറുകളും സിക്സുകളുമായി കളം നിറഞ്ഞു.

20 പന്തില്‍ താരം അര്‍ധ സെഞ്ചുറി പേരിലെഴുതി. മികച്ച പിന്തുണ നല്‍കി റിങ്കു സിംഗും ചേര്‍ന്നതോടെ കൊല്‍ക്കത്ത മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. 18-ാം ഓവറില്‍ 46 റണ്‍സെടുത്ത റിങ്കു സിംഗിനെ ഹര്‍ഷല്‍ പുറത്താക്കുമ്പോള്‍ കൊല്‍ക്കത്ത 192 റണ്‍സിലെത്തിയിരുന്നു. അവസാന ഓവറില്‍ ഷര്‍ദുലിനെ പുറത്താക്കി സിറാജ് ആശ്വാസം കണ്ടെത്തി. 29 പന്തില്‍ 68 റണ്‍സാണ് ഷര്‍ദുല്‍ ഇതിനകം അടിച്ചുകൂട്ടിയത്. എന്നാല്‍, ഉമേഷ് യാദവ് ഫോറടിച്ച് ടീം സ്കോര്‍ 200 കടത്തി. 

സ്ട്രൈക്ക് റേറ്റ് 200 ഉണ്ട്, എന്ത് കാര്യം? കാണിച്ചത് വൻ അബദ്ധം, സഞ്ജുവിനെയും സംഗക്കാരയെയും 'പൊരിച്ച്' സെവാഗ്

click me!