സ്റ്റാര്‍ പേസറുടെ മടങ്ങിവരവ് ആര്‍സിബിക്ക് ആശ്വാസം തന്നെ; പക്ഷേ കളിക്കുന്ന കാര്യം സംശയത്തില്‍

By Web Team  |  First Published Apr 26, 2023, 5:22 PM IST

കെകെആറിനെതിരെ മുഹമ്മദ് സിറാജിനൊപ്പം ജോഷ് ഹേസല്‍വുഡ് പന്തെറിയും എന്ന് പ്രതീക്ഷിക്കുന്ന ആര്‍സിബി ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണിത്


ബെംഗളൂരു: ഐപിഎല്ലില്‍ തുടര്‍ ജയങ്ങളുമായി മുന്നേറുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു സന്തോഷ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉപ്പൂറ്റിക്കേറ്റ പരിക്കില്‍ നിന്ന് ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് മുക്തനായി എന്ന വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഓസീസ് സ്റ്റാര്‍ പേസര്‍ കളിക്കാനുള്ള സാധ്യത വിരളമാണ് എന്നാണ് റിപ്പോര്‍ട്ട്. ആര്‍സിബി സ്‌ക്വാഡിനൊപ്പം ചേര്‍ന്നെങ്കിലും കളിക്കാനുള്ള ക്ലിയറന്‍സ് ക്രിക്കറ്റ് ഓസ്‌ട്രേലിയ താരത്തിന് നല്‍കിയിട്ടില്ല. കെകെആറിനെതിരെ മുഹമ്മദ് സിറാജിനൊപ്പം ജോഷ് ഹേസല്‍വുഡ് പന്തെറിയും എന്ന് പ്രതീക്ഷിക്കുന്ന ആര്‍സിബി ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണിത്. 

ഈ വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കാലിലെ ഉപ്പൂറ്റിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ജോഷ് ഹേസല്‍വുഡിന് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ടീം ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമായിരുന്നു. ഐപിഎല്ലിലെ ആര്‍സിബിക്കായുള്ള ആദ്യ പകുതിയും നഷ്‌ടമായ ഹേസല്‍വുഡിന് വരാനിരിക്കുന്ന ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കേണ്ടതുണ്ട്. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് കലാശപ്പോര്. അതിനാല്‍ താരത്തിന്‍റെ ഫിറ്റ്‌നസ് കൃത്യമായി പരിശോധിച്ച ശേഷമാകും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കല്‍ സംഘം ഐപിഎല്ലില്‍ കളിക്കാനുള്ള ക്ലിയറന്‍സ് നല്‍കുക. 

Latest Videos

undefined

ആര്‍സിബിയുടെ തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. വിരാട് കോലി തന്നെയാവും ആര്‍സിബിയെ ഇന്ന് നയിക്കുക. കെകെആര്‍ നായകനായി നിതീഷ് റാണ തുടരും. കോലി, ഫാഫ്, മാക്‌സി ബാറ്റിംഗ് ത്രയം തന്നെയാണ് ആര്‍സിബിയുടെ ബാറ്റിംഗ് കരുത്ത്. ബൗളിംഗില്‍ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും ശ്രദ്ധാകേന്ദ്രം. കൃത്യമായ പ്ലേയിംഗ് ഇലവനെ കണ്ടെത്താനാവാത്തതാണ് കെകെആര്‍ നേരിടുന്ന തടസം. ഏഴ് വീതം കളികളില്‍ നാല് ജയവും എട്ട് പോയിന്‍റുമുള്ള ആര്‍സിബി അഞ്ചും രണ്ട് ജയം മാത്രം നേടാനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ടും സ്ഥാനത്താണ് നില്‍ക്കുന്നത്.

Read more: കോലിയെ തളയ്‌ക്കാന്‍ കെകെആര്‍ വിയര്‍ക്കും; പേസ‍ര്‍മാര്‍ അടി വാങ്ങി വലയുമെന്ന് കണക്കുകള്‍


 

click me!