ആര്‍സിബിയെ അടിച്ചു പറത്തി സാള്‍ട്ട്, ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

By Web Team  |  First Published May 6, 2023, 11:03 PM IST

ജയിച്ചിരുന്നെങ്കില്‍ മൂന്നാം സ്ഥാനത്തെത്തമായിരുന്ന ആര്‍സിബി തോല്‍വിയോടെ 10 കളികളില്‍ 10 പോയന്‍റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു. തകര്‍പ്പന്‍ ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് അവസാന സ്ഥാനത്തു നിന്ന് ഒരുപടി കയറി ഒമ്പതാം സ്ഥാനത്തെത്തി.


ദില്ലി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ.കരുത്തില്‍ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ത്തില്‍ മറികടന്നു. സാള്‍ട്ട് 45 പന്തില്‍ 87 റണ്‍സെടുത്തപ്പോള്‍ റിലെ റൂസോ 22 പന്തില്‍ 35 റണ്‍സുമായും അക്സര്‍ പട്ടേല്‍ മൂന്ന് പന്തില്‍ എട്ടു റണ്‍സുമായും പുറത്താകാതെ നിന്നു. സ്കോര്‍ ആര്‍ സി ബി  20 ഓവറില്‍ 181-4, ഡല്‍ഹി ക്യാപിറ്റല്‍സ് 16.4 ഓവറില്‍ 187-3.

ജയിച്ചിരുന്നെങ്കില്‍ മൂന്നാം സ്ഥാനത്തെത്തമായിരുന്ന ആര്‍സിബി തോല്‍വിയോടെ 10 കളികളില്‍ 10 പോയന്‍റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു. തകര്‍പ്പന്‍ ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് അവസാന സ്ഥാനത്തു നിന്ന് ഒരുപടി കയറി ഒമ്പതാം സ്ഥാനത്തെത്തി.

Latest Videos

undefined

സാള്‍ട്ട് വെടിക്കെട്ട്

ആര്‍സിബി ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ഡല്‍ഹിക്ക് മികച്ച തുടക്കം അനിവാര്യായിരുന്നു. ഓപ്പണര്‍മാരായാ ജേവിഡ് വാര്‍ണറും ഫിലിപ്പ് സാള്‍ട്ടും ചേര്‍ന്ന് അഞ്ചോവറില്‍ 60 റണ്‍സടിച്ച് തുടക്കം കളറാക്കി. മുഹമ്മദ് സിറാജ് എറിഞ്ഞ പവര്‍ പ്ലേയിലെ അഞ്ചാം ഓവറില്‍ 19 റണ്‍സടിച്ച സാള്‍ട്ട് ഹേസല്‍വുഡ് എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഡല്‍ഹിയെ ആറോവറില്‍ 70 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ(14 പന്തില്‍ 22) ഹേസല്‍വുഡ് മടക്കിയെങ്കിലും മിച്ചല്‍ മാര്‍ഷ് എത്തിയതോടെ ഡല്‍ഹി വീണ്ടും കുതിച്ചു.
ഒമ്പതോവറില്‍ 100 കടന്ന ഡല്‍ഹി ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പതിമൂന്നാം ഓവറില്‍ 24 റണ്‍സടിച്ച് അധിവേഗം ലക്ഷ്യത്തിലേകക് കുതിച്ചു.

26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സാള്‍ട്ടാണ് ബാംഗ്ലൂര്‍ ബൗളര്‍മാരെ കൂടുതല്‍ ശിക്ഷിച്ചത്. മിച്ചല്‍ മാര്‍ഷിനെ(17 പന്തില്‍ 26) ഹര്‍ഷല്‍ പട്ടേല്‍ മടക്കിയെങ്കിലും പിന്നീടെത്തിയ റൂസോയും മോശമാക്കിയില്ല. വിജയത്തിന് അടുത്ത് സാള്‍ട്ടിനെ(45 പന്തില്‍ 87) കരണ്‍ ശര്‍മ മടക്കിയെങ്കിലും ഡല്‍ഹിയുടെ വിജയം മുടക്കാന്‍ ആര്‍സിബിക്കായില്ല.എട്ട ഫോറും ആറ് സിക്സും പറത്തിയാണ് സാള്‍ട്ട് 87 റണ്‍സടിച്ചത്. 21 പന്തില്‍ 35 റണ്‍സുമായി റൂസോയും മൂന്ന് പന്തില്‍ഡ എട്ടു റണ്‍സുമായി അക്സര്‍ പട്ടേലും പുറത്താകാതെ നിന്നു.

ഐപിഎല്ലില്‍ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം;രോഹിത് ബഹുദൂരം പിന്നില്‍

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ വിരാട് കോലിയുടെയും മഹിപാല്‍ ലോമ്രോറിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തത്. കോലി 46 പന്തില്‍ 55 റണ്‍സെടുത്ത് ബാംഗ്ലൂരിന്‍റെ ടോപ് സ്കോററായപ്പോള്‍ ലോമ്രോര്‍ 29 പന്തില്‍ 54 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി 32 പന്തില്‍ 45 റണ്‍സെടുത്തു. ഓപ്പണിംഗ് വിക്കറ്റില്‍ കോലി-ഡൂപ്ലെസി സഖ്യം10.3 ഓവറില്‍ 82 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. 43 പന്തില്‍ സീസണിലെ ആറാം അര്‍ധസെഞ്ചുറി തികച്ച കോലി പിന്നാലെ മുകേഷ് കുമാറിന്‍റെ പന്തില്‍ ഖലീല്‍ അഹമ്മദിന് ക്യാച്ച് നല്‍കി മടങ്ങി. അവസാന അഞ്ചോവറില്‍ ലോമ്രോര്‍ തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ 55 റണ്‍സ് അടിച്ചെടുത്തു.

click me!