പഞ്ചാബിനെതിരെ രാജസ്ഥാന് നിര്‍ണായക ടോസ്, ടീമില്‍ മാറ്റങ്ങളില്ലാതെ ഇരു ടീമും

By Web Team  |  First Published Apr 5, 2023, 7:09 PM IST

ഓപ്പണർമാരായ ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും നല്‍കുന്ന തുടക്കത്തിലും സഞ്ജു സാംസണിന്‍റെ ഫിനിഷിംഗിലുമാണ് രാജസ്ഥാന്‍റെ പ്രധാന പ്രതീക്ഷ.


ഗുവാഹത്തി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ രണ്ടാം പോരാട്ടത്തില്‍ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിഗ് തെരഞ്ഞെടുത്തു. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് സഞ്ജുവിന്‍റെ രാജസ്ഥാനും ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബും രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ ഹൈദരാബാദിനെയും പഞ്ചാബ് കൊല്‍ക്കത്തയെയും വീഴ്ത്തിയിരുന്നു.

ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങങ്ങളില്ലാതെയാണ് രാജസ്ഥാനും പഞ്ചാബും ഇറങ്ങുന്നത്. രാജസ്ഥാന്‍ ടീമില്‍ വിദേശതാരങ്ങളായി ജോസ് ബട്‌ലര്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ട്രെന്‍റ് ബോള്‍ട്ട്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് ടീമില്‍ കാഗിസോ റബാദ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ പ‍ഞ്ചാബും തയാറായില്ല. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ച പ്രശ്നമാകാനിടയുണ്ടെന്നതിനാലാണ് ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്.

Latest Videos

ഓപ്പണർമാരായ ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും നല്‍കുന്ന തുടക്കത്തിലും സഞ്ജു സാംസണിന്‍റെ ഫിനിഷിംഗിലുമാണ് രാജസ്ഥാന്‍റെ പ്രധാന പ്രതീക്ഷ. ട്രെന്‍റ് ബോൾട്ടിന്‍റെ വേഗവും യുസ്‍വേന്ദ്ര ചഹലിന്‍റെ സ്‌പിൻ മികവും രാജസ്ഥാനെ അപകടകാരികളാക്കും. ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, ആർ അശ്വിൻ എന്നിവർ കൂടി ഫോമിലേക്കെത്തിയാൽ രാജസ്ഥാന് ആശങ്കയൊന്നുമില്ല.

സൂപ്പ‍ർ താരത്തിന്‍റെ പകരക്കാരൻ; '2 വർഷത്തിൽ അവന്‍റെ പ്രതിഭ എത്രത്തോളമെന്ന് വ്യക്തമാകും'; പുകഴ്ത്തി ഹാര്‍ദിക്

പ്രഭ്സിമ്രാൻ സിംഗ്, ശിഖര്‍ ധവാൻ, ഭാനുക രജുപക്സെ, ജിതേഷ് ശർമ്മ എന്നിവരുടെ ബാറ്റുകളിലേക്കാണ് പഞ്ചാബ് റൺസിനായി ഉറ്റുനോക്കുന്നത്. സാം കറൺ, ഷാറൂഖ് ഖാൻ എന്നിവരുടെ ഓൾറൗണ്ട് മികവും നിർണായകമാവും. ബൗളർമാർക്ക് കാര്യമായ പിന്തുണ കിട്ടാത്ത വിക്കറ്റാണ് ഗുവാഹത്തിയിലേത്. വൈകിട്ട് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.

പഞ്ചാബ് കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ , പ്രഭ്‌സിമ്രാൻ സിംഗ്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, സാം കുറാൻ, സിക്കന്ദർ റാസ, നഥാൻ എല്ലിസ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്

രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ജേസൺ ഹോൾഡർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ.

click me!