പവര്‍പ്ലേയില്‍ രാജസ്ഥാനെതിരെ പഞ്ച് തുടക്കവുമായി പഞ്ചാബ്; വെടിക്കെട്ടുമായി പ്രഭ്‌സിമ്രാൻ

By Web Team  |  First Published Apr 5, 2023, 8:02 PM IST

ട്രെന്‍റ് ബോള്‍ട്ട എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത പഞ്ചാബ് മലയാളി താരം കെ എം ആസിഫ് എറി‌ഞ്ഞ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച് ടോപ് ഗിയറിലായി. ആസിഫിനെ സിക്സിന് പറത്തിയ പ്രഭ്‌സിമ്രാൻ സിംഗ് ആണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്.


ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബ് കിംഗ്സിന് തകര്‍പ്പന്‍ തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ പഞ്ചാബ് ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്ത പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 68 റണ്‍സെടുത്തിട്ടുണ്ട്. 26 പന്തില്‍ 48 റണ്‍സോടെ പ്രഭ്‌സിമ്രാൻ സിംഗും 16 പന്തില്‍ 16 റണ്‍സുമായി ശിഖര്‍ ധവാനും ക്രീസില്‍.

പവര്‍പ്ലേ പവറാക്കി പ്രഭ്‌സിമ്രാൻ

Latest Videos

ട്രെന്‍റ് ബോള്‍ട്ട എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത പഞ്ചാബ് മലയാളി താരം കെ എം ആസിഫ് എറി‌ഞ്ഞ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച് ടോപ് ഗിയറിലായി. ആസിഫിനെ സിക്സിന് പറത്തിയ പ്രഭ്‌സിമ്രാൻ സിംഗ് ആണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 10 റണ്‍സടിച്ച ശിഖര്‍ ധവാനും പവര്‍ പ്ലേ പവറാക്കാന്‍ പ്രഭ്‌സിമ്രാൻ സിംഗിന്‍റെ കൂടെ ചേര്‍ന്നപ്പോള്‍ പ‍ഞ്ചാബ് സ്കോര്‍ കുതിച്ചു.

ആസിഫ് എറിഞ്ഞ പവര്‍ പ്ലേയിലെ നാലാം ഓവറില്‍ മൂന്ന് ഫോറും ഒരു സിക്സും അടക്കം 19 റണ്‍സടിച്ചതോടെ പഞ്ചാബ് 4.3 ഓവറില്‍ തന്നെ 50 കടന്നു. പേസിന് പകരം അഞ്ചാം ഓവറില്‍ അശ്വിനെ പന്തെറിയാന്‍ വിളിച്ച ക്യാപ്റ്റന്‍ സ‍ഞ്ജു സാംസണിന്‍റെ തീരുമാനവും ഫലം കണ്ടില്ല. അശ്വിനെതിരെയും പ്രഭ്‌സിമ്രാൻ സിംഗ് തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ ജേസണ്‍ ഹോള്‍ഡര്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി പഞ്ചാബിന്‍റെ കുതിപ്പിന് ചെറിയൊരു ബ്രേക്കിട്ടു. അവസാന പന്തില്‍ പ്രഭ്‌സിമ്രാൻ നല്‍കിയ ക്യാച്ച് ദേവ്‌ദത്ത് പടിക്കല്‍ കൈവിട്ടത് രാജസ്ഥാന് തിരിച്ചടിയായി.

ഗുജറാത്തിനെതിരെ അക്സര്‍ പട്ടേല്‍ പന്തെറിയാതിരുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി ഡേവിഡ് വാര്‍ണര്‍

ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങങ്ങളില്ലാതെയാണ് രാജസ്ഥാനും പഞ്ചാബും ഇറങ്ങുന്നത്. രാജസ്ഥാന്‍ ടീമില്‍ വിദേശതാരങ്ങളായി ജോസ് ബട്‌ലര്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ട്രെന്‍റ് ബോള്‍ട്ട്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് ടീമില്‍ കാഗിസോ റബാദ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ പ‍ഞ്ചാബും തയാറായില്ല.

പഞ്ചാബ് കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ , പ്രഭ്‌സിമ്രാൻ സിംഗ്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, സാം കുറാൻ, സിക്കന്ദർ റാസ, നഥാൻ എല്ലിസ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്

രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ജേസൺ ഹോൾഡർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ.

click me!