പരാഗും പടിക്കലും പടിക്ക് പുറത്താകും, ജോ റൂട്ടിന് അരങ്ങേറ്റം; ഹൈദരാബാദിനെതിരെ രാജസ്ഥാന്‍റെ സാധ്യതാ ടീം

By Web Team  |  First Published May 7, 2023, 3:56 PM IST

സ്പിന്‍ ഓള്‍ റൗണ്ടറായി ആര്‍ അശ്വിനുമെത്തും. പേസര്‍മാരായി കുല്‍ദീപ് സെന്നും സന്ദീപ് ശര്‍മയും ട്രെന്‍റ് ബോള്‍ട്ടുമെത്തുമ്പോള്‍ രണ്ടാം സ്പിന്നറായി യുസ്‌‌വേന്ദ്ര ചാഹല്‍ ഇറങ്ങും. ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞാല്‍ ദേവ്ദത്ത് പടിക്കല്‍ ഇംപാക്ട് പ്ലേയറായി ഇറങ്ങാനുള്ള സാധ്യതയുമുണ്ട്.


ജയ്പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പോരാട്ടത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ വീണ്ടും അഴിച്ചു പണിക്ക് സാധ്യത. ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇംപാക്ട് പ്ലേയറായി ഇറങ്ങി വീണ്ടും നിരാശപ്പെടുത്തി റിയാന്‍ പരാഗ് ഇന്ന് പടിക്ക് പുറത്താകുമെന്നാണ് കരുതുന്നത്.

ഈ സീസണില്‍ ആളിക്കത്താനാകാത്ത ജോസ് ബട്‌ലറും പ്രതീക്ഷയായ യശസ്വി ജയ്‌സ്വാളും തന്നെയാകും ഇന്നും ഓപ്പണര്‍മാരായി എത്തുക. വണ്‍ ഡൗണായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എത്തുമ്പോള്‍ നാലാം നമ്പറില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് അവസരം ഒരുങ്ങിയേക്കും. ജോ റൂട്ട് പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ദേവ്ദത്ത് പടിക്കല്‍ ടീമില്‍ നിന്ന് പുറത്താകും. ധ്രുവ് ജുറെല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍ എന്നിവരടങ്ങുന്നതായിരിക്കും രാജസ്ഥാന്‍റെ ബാറ്റിംഗ് നിര.

Latest Videos

undefined

സ്പിന്‍ ഓള്‍ റൗണ്ടറായി ആര്‍ അശ്വിനുമെത്തും. പേസര്‍മാരായി കുല്‍ദീപ് സെന്നും സന്ദീപ് ശര്‍മയും ട്രെന്‍റ് ബോള്‍ട്ടുമെത്തുമ്പോള്‍ രണ്ടാം സ്പിന്നറായി യുസ്‌‌വേന്ദ്ര ചാഹല്‍ ഇറങ്ങും. ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞാല്‍ ദേവ്ദത്ത് പടിക്കല്‍ ഇംപാക്ട് പ്ലേയറായി ഇറങ്ങാനുള്ള സാധ്യതയുമുണ്ട്.

ആദ്യം ഫില്‍ സാള്‍ട്ടിനെ ചൊറിഞ്ഞ് അടിമേടിച്ചു, പക്ഷെ മത്സരഷശേഷം ആരാധകരുടെ ഹൃദയം തൊട്ട് മുഹമ്മദ് സിറാജ്-വീഡിയോ

ദേവ്ദത്ത് പടിക്കലിന്‍റെ മെല്ലെപ്പോക്കും റിയാന്‍ പരാഗിന്‍റെ മോശം ഫോമും രാജസ്ഥാന് ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ തിരിച്ചടിയായിരുന്നു. യശസ്വി ജയ്‌സ്വാള്‍-ജോസ് ബട്‌ലര്‍ സഖ്യം നല്‍കുന്ന മികച്ച തുടക്കത്തിലാണ് ഇന്ന് രാജസ്ഥാന്‍റെ പ്രധാന പ്രതീക്ഷ. സീസണില്‍ മിന്നുന്ന ഫോമിലാണ് യശസ്വിയെങ്കില്‍ ബട്‌ലര്‍ക്ക് പതിവ് ഫോമിലേക്ക് ഉയരാനായിട്ടില്ല, ക്യാപ്റ്റന്‍ സഞ്ജു സാംസണില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഷിമ്രോണ്‍ ഹെറ്റ്മെയറും ആദ്യ ഘട്ടത്തിലേതുപോലെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെച്ചിട്ടില്ല. ബൗളിംഗില്‍ അശ്വിന്‍ തിളങ്ങുമ്പോഴും ചാഹല്‍ തുടക്കത്തിലെ മികവിനുശേഷം മങ്ങി. സന്ദീപ് ശര്‍മയും ട്രെന്‍റ് ബോള്‍ട്ടുമാണ് പേസര്‍മാരില്‍ ആശ്രയിക്കുന്നവരായുള്ളത്.

ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍റെ സാധ്യതാ ടീം: ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, ജോ റൂട്ട്, ധ്രുവ് ജുറെൽ, ഷിംറോൺ ഹെറ്റ്മെയർ.
ആർ അശ്വിൻ,യുസ്വേന്ദ്ര ചാഹൽ, കുല്‍ദീപ് സെന്‍, ട്രെന്‍റ് ബോൾട്ട്, സന്ദീപ് ശർമ.

click me!