ഒറ്റ ജയം, ഒന്നാം സ്ഥാനത്തേക്ക് ഒറ്റകുതിപ്പുമായി സഞ്ജുവിന്‍റെ രാജസ്ഥാന്‍, പിന്നിലാക്കിയത് ധോണിപ്പടയെ

By Web Team  |  First Published Apr 28, 2023, 10:24 AM IST

ചെന്നൈക്കെതിരെ വെറും ജയം നേടാതെ 32 റണ്‍സിന്‍റെ വമ്പന്‍ ജയം തന്നെ സ്വന്തമാക്കിയതിലൂടെ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും സ്വന്തമാക്കിയാണ് സഞ്ജുവും സംഘവും ഗ്രൗണ്ട് വിട്ടത്.


ജയ്പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികളിലൂടെ വിജയത്തുടര്‍ച്ച നഷ്ടമായ രാജസ്ഥാന്‍ റോയല്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ജയം അനിവാര്യതയായിരുന്നു. സ്വന്തം മൈതാനത്ത് ചെന്നൈയെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സ് തിരിച്ചുപിടിച്ചത് വിജയവഴി മാത്രമല്ല, പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം കൂടിയാണ്.  

ലഖ്നൗവിനെതിരെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയും അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ തുടക്കം മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ ഐപിഎല്ലിന്‍റെ ആദ്യ പകുതി തീരുമ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു. തുടര്‍ ജയങ്ങളുമായി ചെന്നൈ ഒന്നാം സ്ഥാനത്തും ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനങ്ങളുമായി ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനത്തും ഇരിപ്പുറപ്പിച്ചു. ഇന്നലെ രണ്ടാം ഘട്ടം തുടങ്ങുമ്പോള്‍ അതുകൊണ്ടുതന്നെ ജയിച്ചു തുടങ്ങേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് അനിവാര്യതയായി.

Latest Videos

undefined

ജയ്പുരില്‍ തിളങ്ങിയത് പിങ്ക് തന്നെ! മഞ്ഞ മങ്ങി; സൂപ്പര്‍ കിംഗ്സിനെ കശക്കിയെറിഞ്ഞ് സഞ്ജുവിന്‍റെ റോയല്‍ പട്ടാളം

ചെന്നൈക്കെതിരെ വെറും ജയം നേടാതെ 32 റണ്‍സിന്‍റെ വമ്പന്‍ ജയം തന്നെ സ്വന്തമാക്കിയതിലൂടെ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും സ്വന്തമാക്കിയാണ് സഞ്ജുവും സംഘവും ഗ്രൗണ്ട് വിട്ടത്. ഒറ്റ തോല്‍വിയോടെ ചെന്നൈ മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആണ് രണ്ടാം സ്ഥാനത്ത്. രാജസ്ഥാനും ഗുജറാത്തിനും ചെന്നൈക്ക് 10 പോയന്‍റ് വീതമാണെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റാണ് രാജസ്ഥാനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

IPL 2023 Points Table - RR replaces CSK as the new Table Toppers! pic.twitter.com/WmY4LHJi5G

— Mufaddal Vohra (@mufaddal_vohra)

എന്നാല്‍ രാജസ്ഥാനെക്കാളും ചെന്നൈക്കാളും ഒരു മത്സരം കുറച്ചെ കളിച്ചിട്ടുള്ളു എന്ന ആനുകൂല്യം ഗുജറാത്തിനുണ്ട്. ഇന്ന് നടക്കുന്ന പഞ്ചാബ് ലഖ്നൗ പോരാട്ടത്തില്‍ ലഖ്നൗവോ പഞ്ചാബോ വമ്പന്‍ ജയം നേടിയാല്‍ രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തേക്ക് വീഴാനും സാധ്യതയുണ്ട്. നാലും അഞ്ചും ആറും സ്ഥാനത്തുള്ള ലഖ്നൗ, ആര്‍സിബി, പഞ്ചാബ് ടീമുകള്‍ക്ക് എട്ട് പോയന്‍റ് വീതമാണുള്ളത്. ഐപിഎല്ലില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു.

click me!