172 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 10.3 ഓവറില്‍ ഓള്‍ഔട്ടാവുകയായിരുന്നു സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍
ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ വെറും 59 റണ്‍സില്‍ പുറത്തായ രാജസ്ഥാന്‍ റോയല്‍സിന് ഇരട്ട പ്രഹരമായി രണ്ട് മോശം റെക്കോര്‍ഡുകള്‍. ഐപിഎല്‍ ചരിത്രത്തിലെ മൂന്നാമത്തെ കുഞ്ഞന്‍ ടീം സ്കോറാണ് റോയല്‍സ് ജയ്‌പൂരില്‍ നേടിയത്. മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സിന്‍റെ രണ്ടാമത്തെ കുറഞ്ഞ സ്കോര്‍ കൂടിയാണിത്. സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 10.3 ഓവറില്‍ ഓള്‍ഔട്ടാവുകയായിരുന്നു സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍.
രാജസ്ഥാന്‍ റോയല്‍സിന്‍റെ ചെറിയ സ്കോറുകള്‍
undefined
58 റണ്‍സ് (ആര്‍സിബിക്കെതിരെ), കേപ്‌ടൗണ്‍, 2009
59 റണ്‍സ് (ആര്‍സിബിക്കെതിരെ), ജയ്‌പൂര്‍, 2023
81 റണ്‍സ് (കെകെആറിനെതിരെ), കൊല്‍ക്കത്ത, 2011
85 റണ്‍സ് (കെകെആറിനെതിരെ), ഷാര്‍ജ, 2021
ഐപിഎല്ലിലെ കുഞ്ഞന്‍ ഇന്നിംഗ്‌സ് സ്കോറുകള്‍
49- ബാംഗ്ലൂര്‍ vs കൊല്‍ക്കത്ത, കൊല്‍ക്കത്ത, 2017
58- രാജസ്ഥാന്‍ vs ആര്‍സിബി, കേപ്‌ടൗണ്‍, 2009
59- രാജസ്ഥാന്‍ vs ആര്‍സിബി, ജയ്‌പൂര്‍, 2023
66- ഡല്‍ഹി vs മുംബൈ, ദില്ലി, 2017
ജയ്‌പൂരില്‍ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 5 വിക്കറ്റിന് 171 റണ്‍സ് നേടുകയായിരുന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ ഫാഫ് ഡുപ്ലസിസ്(44 പന്തില്‍ 55), ഗ്ലെന്‍ മാക്‌സ്‌വെല്‍(33 പന്തില്‍ 54) എന്നിവര്‍ക്കൊപ്പം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അനൂജ് റാവത്താണ്(11 പന്തില്‍ 29*) ആര്‍സിബിയെ 170 കടത്തിയത്. മറുപടി ബാറ്റിംഗില്‍ 5.3 ഓവറിനിടെ 28-5 എന്ന നിലയില്‍ റോയല്‍സ് ബാറ്റിംഗ് ദുരന്തമായി. 19 പന്തില്‍ 35 നേടിയ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ മാത്രമാണ് പിന്നീട് പൊരുതിയത്. 10 റണ്ണെടുത്ത ജോ റൂട്ടാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റര്‍. സഞ്ജു ഉള്‍പ്പടെ 9 പേര്‍ ഒരക്കത്തില്‍ ഒതുങ്ങി. ആര്‍സിബിക്കായി വെയ്‌ന്‍ പാര്‍നല്‍ മൂന്നും മൈക്കല്‍ ബ്രേസ്‌വെല്ലും കരണ്‍ ശര്‍മ്മയും രണ്ട് വീതവും മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഓരോ വിക്കറ്റും നേടി.
Read more: തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ; അത്ര ദയനീയ റെക്കോര്‍ഡില്‍ സഞ്ജു സാംസണും കൂട്ടരും