ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന ക്വാളിഫയര്‍- 1, എലിമിനേറ്റര്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പനയാണ് തുടങ്ങിയിരിക്കുന്നത്
ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫിലേക്ക് ഇതുവരെ ഒരു ടീം മാത്രമാണ് സ്ഥാനമുറപ്പിച്ചതെങ്കിലും പ്ലേ ഓഫ് മത്സരങ്ങള്‍ക്കായുള്ള ആകാംക്ഷ മുറുകുകയാണ്. ഇന്നത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ മത്സരത്തോടെ പ്ലേ ഓഫ് ചിത്രത്തില്‍ കൂടുതല്‍ വ്യക്തത വരും എന്നിരിക്കേ ക്വാളിഫയര്‍- 1, എലിമിനേറ്റര്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ഐപിഎല്‍ വെബ്‌സൈറ്റിലൂടെയും പേടിഎം ഇന്‍സൈഡിലുടെ ആരംഭിച്ചു. 2000, 2500, 3000, 5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ചെന്നൈയിലെ ചെപ്പോക്കാണ് ഇരു മത്സരങ്ങള്‍ക്കും വേദിയാവുന്നത്. ക്വാളിഫയര്‍-1ലെ ഒരു ടീം ഗുജറാത്ത് ടൈറ്റന്‍സാണ്.
ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന ക്വാളിഫയര്‍- 1, എലിമിനേറ്റര്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പനയാണ് തുടങ്ങിയിരിക്കുന്നത്. ചെപ്പോക്കിലെ നീണ്ട ക്യൂവും കരിഞ്ചന്തയും ഒഴിവാക്കാന്‍ ഓണ്‍ലൈനായി മാത്രമാണ് ടിക്കറ്റ് വില്‍പനയ്‌ക്ക് വച്ചിരിക്കുന്നത്. മെയ് 23ന് ക്വാളിഫയര്‍ 1 ഉം 24ന് എലിമിറേറ്റര്‍ മത്സരവും നടക്കും. ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചെപ്പോക്കില്‍ പ്ലേ ഓഫ് മത്സരം കളിക്കാന്‍ സാധ്യതയുണ്ട് എന്നിരിക്കേ ടിക്കറ്റ് വില്‍പന പൊടിപൊടിക്കും.
undefined
ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ജീവന്മരണ പോരാട്ടത്തിന് ഇറങ്ങും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആര്‍സിബിക്ക് ജയം അനിവാര്യമാണ്. വൈകിട്ട് ഏഴരയ്ക്ക് ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ആരും വീഴാം, ആർക്കും സീറ്റുറപ്പിക്കാമെന്ന നിലയിലാണ് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ ഐപിഎൽ. ആറ് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേ ഓഫ് ഉറപ്പിച്ചത് ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ്. അവസാന നാലിലേക്കുള്ള വഴിയടഞ്ഞ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാണ് ആർസിബി കച്ചകെട്ടുന്നത്. ഇരു ടീമുകളും ഇതുവരെ നേർക്കുനേർ വന്ന 22 കളിയിൽ ഹൈദരാബാദ് 12ലും ആർസിബി ഒമ്പതിലും ജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു.