ഇങ്ങനെ ടെൻഷനാക്കാമോ! ഇത്രയുമായിട്ടും പുറത്തായത് ഒരേ ഒരു ടീം; കയ്യാലപ്പുറത്തെ തേങ്ങ പോലെ പ്ലേ ഓഫ് സ്ഥാനങ്ങൾ

By Web Team  |  First Published May 14, 2023, 10:08 AM IST

14 പോയിന്റുമായി മുംബൈ മൂന്നാമതും 13 പോയിന്റുള്ള ലഖ്നൗ നാലാം സ്ഥാനത്തുമാണ്. 12 കളികളിൽ ആറ് ജയവുമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ അഞ്ചാം സ്ഥാനത്തുണ്ട്. 12 പോയിന്റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ് കിംഗ്സ്


ജയ്പുർ: ഐപിഎൽ ​ഗ്രൂപ്പ് ഘട്ടത്തിലെ കലാശ പോരാട്ടങ്ങൾ തുടരുമ്പോൾ ഇഞ്ചോടിഞ്ച് പോര് തുടരുന്നു. 12 കളിയിൽ നിന്ന് 16 പോയിന്റുമായി ഗുജറാത്താണ് മുന്നിൽ നിൽക്കുന്നത്. പക്ഷേ, ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. അത്രയും മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ചെന്നൈ രണ്ടാമത് നിൽക്കുന്നുണ്ട്. കെകെആറിനെ തോൽപ്പിച്ചാൽ ചെന്നൈക്ക് ഇന്ന് തന്നെ പ്ലേ ഓഫിലെ ഒരു സ്ഥാനം ഉറപ്പിക്കാം. 

14 പോയിന്റുമായി മുംബൈ മൂന്നാമതും 13 പോയിന്റുള്ള ലഖ്നൗ നാലാം സ്ഥാനത്തുമാണ്. 12 കളികളിൽ ആറ് ജയവുമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ അഞ്ചാം സ്ഥാനത്തുണ്ട്. 12 പോയിന്റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ് കിംഗ്സ്. 10 പോയിന്റ് വീതമുള്ള ബാംഗ്ലൂരും കൊൽക്കത്തയും ഏഴും എട്ടും സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്നന് എട്ട് പോയിന്റുള്ള ഹൈദരാബാദ് ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്.

Latest Videos

undefined

എട്ട് പോയിന്റ് മാത്രമുള്ള ഡൽഹി ക്യാപിറ്റൽസ് മാത്രം പുറത്തായി. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാലും സാധ്യതയില്ല. ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ടീമുകളെ നിർണയിക്കുന്ന രണ്ട് സുപ്രധാന മത്സരങ്ങൾ ഇന്ന് നടക്കും. മൂന്നരയ്ക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ ബാംഗ്ലൂരിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. 12 കളിയിൽ 12 പോയിന്റുമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ അഞ്ചാം സ്ഥാനത്താണ്. 11 കളിയിൽ 10 പോയിന്റുള്ള ബാംഗ്ലൂര്‍ ആറാം സ്ഥാനത്തുമാണ്.

വിജയിച്ചാൽ ഇരു ടീമുകൾക്കും പ്ലേ ഓഫ് സാധ്യതകൾ വർധിക്കും. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ നേരിടും. രാത്രി ഏഴരയ്ക്ക് ചെന്നൈയുടെ മൈതാനത്താണ് മത്സരം. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആ​ഗ്രഹിക്കുന്നത്. സാധ്യത നിലനിര്‍ത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം നേടിയേ മതിയാകൂ എന്ന നിലയിലാണ്. 12 കളിയിൽ 15 പോയിന്റുള്ള ചെന്നൈക്ക് ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിലും മുന്നിലെത്താം.

സൂപ്പർ സൺഡേ മാത്രമല്ല, വിധി ദിനം! ബാ​ഗ് പായ്ക്ക് ചെയ്യേണ്ടെങ്കിൽ വിജയം തന്നെ വേണം, സുപ്രധാന മത്സരങ്ങൾ ഇന്ന്

click me!