മൊഹാലിയില്‍ വൈകിട്ട് ഏഴരയ്ക്ക് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്താണ് മത്സരം
മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആവേശ മത്സരം അല്‍പസമയത്തിനകം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ബൗളിംഗ് തെരഞ്ഞെടുത്തു. പഞ്ചാബ് കിംഗ്‌സില്‍ പരിക്ക് മാറി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും പേസര്‍ കാഗിസോ റബാഡയും മടങ്ങിയെത്തിയതാണ് ശ്രദ്ധേയം. ഇതിന് പുറമെ രണ്ട് മാറ്റങ്ങള്‍ കൂടി പഞ്ചാബ് നിരയിലുണ്ട്. ഷോര്‍ട്ടിന് പകരം സിക്കന്ദര്‍ റാസയെത്തി. പേസര്‍ ഗുര്‍നൂര്‍ ബ്രാര്‍ അരങ്ങേറ്റം കുറിക്കുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാവട്ടെ മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്.
പ്ലേയിംഗ് ഇലവനുകള്‍
undefined
പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), അഥര്‍വ തൈഡേ, സിക്കന്ദര്‍ റാസ, ലിയാം ലിവിംഗ്‌സ്റ്റണ്‍, സാം കറന്‍, ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, കാഗിസോ റബാഡ, രാഹുല്‍ ചഹാര്‍, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്‌ദീപ് സിംഗ്.
സബ്‌സ്റ്റിറ്റ്യൂട്ട്സ്: പ്രഭ്‌സിമ്രാന്‍ സിംഗ്, മോഹിത് രാത്തി, റിഷി ധവാന്‍, മാത്യൂ ഷോര്‍ട്ട്, ഹര്‍പ്രീത് ബ്രാര്‍.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), കെയ്‌ല്‍ മെയേഴ്‌സ്, നിക്കോളസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ‍്യ, ആയുഷ് ബദോനി, യാഷ് താക്കൂര്‍, രവി ബിഷ്‌ണോയി, ആവേശ് ഖാന്‍, നവീന്‍ ഉള്‍ ഹഖ്.
സബ്‌സ്റ്റിറ്റ്യൂട്ട്സ്:കൃഷ്‌ണപ്പ ഗൗതം, ഡാനിയേല്‍ സാംസ്, പ്രേരക് മങ്കാദ്, അമിത് മിശ്ര, മാര്‍ക്ക് വുഡ്.
മൊഹാലിയില്‍ വൈകിട്ട് ഏഴരയ്ക്ക് പഞ്ചാബ് കിംഗ്‌സിന്‍റെ മൈതാനത്താണ് മത്സരം. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ തട്ടകത്തിൽ അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരിൽ രണ്ട് വിക്കറ്റിന് മുമ്പ് പഞ്ചാബ് ജയിച്ചിരുന്നു. മൊഹാലിയിൽ അതിന് പകരം വീട്ടാൻ ലഖ്‌നൗ എത്തുമ്പോൾ ജയം തുടരുകയാണ് പഞ്ചാബ് കിംഗ്‌സിന്‍റെ ലക്ഷ്യം. വാശിയേറിയ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.