തട്ടിയും മുട്ടിയും രാഹുല്‍ മടങ്ങി, മെയേഴ്‌സ് തകര്‍ത്തടിച്ച് വീണു; എന്നിട്ടും ലഖ്‌നൗ മികച്ച നിലയില്‍

By Web Team  |  First Published Apr 28, 2023, 8:02 PM IST

ആദ്യ പന്തില്‍ കെ എല്‍ രാഹുലിനെ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും ബാക്ക്‌വേഡ് പോയിന്‍റ് ഫീല്‍ഡര്‍ ക്യാച്ച് പാഴാക്കിയിരുന്നു


മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് മികച്ച തുടക്കത്തിനിടയിലും ഓപ്പണര്‍മാരെ നഷ്‌ടം. പതിവില്‍ നിന്ന് വ്യത്യസ്തമായി കെ എല്‍ രാഹുല്‍ നാടകീയമായി ആദ്യ ഓവറില്‍ അക്കൗണ്ട് തുറന്ന മത്സരത്തില്‍ പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ ലഖ്‌നൗ 74-2 എന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ ആണ് പഞ്ചാബിനായി ആദ്യ ഓവര്‍ എറിഞ്ഞത്. ആദ്യ പന്തില്‍ കെ എല്‍ രാഹുലിനെ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും ബാക്ക്‌വേഡ് പോയിന്‍റ് ഫീല്‍ഡര്‍ ക്യാച്ച് പാഴാക്കി. 9 പന്തില്‍ 12 റണ്‍സെടുത്ത കെ എല്‍ രാഹുലിനെ നാലാം ഓവറില്‍ കാഗിസോ റബാഡ പുറത്താക്കി. തുടക്കം മുതല്‍ തകര്‍ത്തടിച്ച കെയ്‌ല്‍ മെയേഴ്‌സ് 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചെങ്കിലും പവര്‍പ്ലേയിലെ അവസാന ഓവറില്‍ റബാഡ‍ പുറത്താക്കി. 

പ്ലേയിംഗ് ഇലവനുകള്‍

Latest Videos

undefined

പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), അഥര്‍വ തൈഡേ, സിക്കന്ദര്‍ റാസ, ലിയാം ലിവിംഗ്‌സ്റ്റണ്‍, സാം കറന്‍, ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, കാഗിസോ റബാഡ, രാഹുല്‍ ചഹാര്‍, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്‌ദീപ് സിംഗ്. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: പ്രഭ്‌സിമ്രാന്‍ സിംഗ്, മോഹിത് രാത്തി, റിഷി ധവാന്‍, മാത്യൂ ഷോര്‍ട്ട്, ഹര്‍പ്രീത് ബ്രാര്‍. 

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), കെയ്‌ല്‍ മെയേഴ്‌സ്, നിക്കോളസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ‍്യ, ആയുഷ് ബദോനി, യാഷ് താക്കൂര്‍, രവി ബിഷ്‌ണോയി, ആവേശ് ഖാന്‍, നവീന്‍ ഉള്‍ ഹഖ്. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്:കൃഷ്‌ണപ്പ ഗൗതം, ഡാനിയേല്‍ സാംസ്, പ്രേരക് മങ്കാദ്, അമിത് മിശ്ര, മാര്‍ക്ക് വുഡ്. 

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ തട്ടകത്തിൽ അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരിൽ രണ്ട് വിക്കറ്റിന് മുമ്പ് പഞ്ചാബ് ജയിച്ചിരുന്നു. മൊഹാലിയിൽ അതിന് പകരം വീട്ടാൻ ലഖ്‌നൗ എത്തിയിരിക്കേ ജയം തുടരുകയാണ് പഞ്ചാബ് കിംഗ്‌സിന്‍റെ ലക്ഷ്യം. വാശിയേറിയ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

Read more: ബാറ്റിംഗുമില്ല, ഫീല്‍ഡിംഗുമില്ല എന്ന ഗാവസ്‌കറുടെ വിമര്‍ശനം; കുറിക്കുകൊള്ളുന്ന മറുപടിയുമായി അമ്പാട്ടി റായുഡു

click me!