വിരാട് കോലിയുടെയോ മറ്റൊരു താരത്തിന്‍റേയോ പേര് ആരാധകര്‍ ആര്‍ത്തുവിളിക്കുന്നത് ഞാനിഷ്‌ടപ്പെടുന്നു എന്ന് നവീന്‍ ഉള്‍ ഹഖ്
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലിയും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പേസര്‍ നവീന്‍ ഉള്‍ ഹഖും തമ്മിലുള്ള ഉരസല്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് ശേഷം നവീന്‍ കളിച്ച മത്സരങ്ങളിലെല്ലാം കോലി...കോലി... ചാന്‍റ് മുഴക്കിയാണ് താരത്തെ ആരാധകര്‍ വരവേറ്റത്. നവീന്‍ ബൗണ്ടറിലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോഴെല്ലാം കോലി...കോലി... ചാന്‍റ് മുഴങ്ങിക്കേള്‍ക്കുന്നുണ്ടായിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് നവീന്‍ ഉള്‍ ഹഖ്.
കോലി...കോലി... ചാന്‍റ് ഞാന്‍ ആസ്വദിക്കുന്നു. വിരാട് കോലിയുടെയോ മറ്റൊരു താരത്തിന്‍റേയോ പേര് ആരാധകര്‍ ആര്‍ത്തുവിളിക്കുന്നത് ഞാനിഷ്‌ടപ്പെടുന്നു. ഇത് ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്നു. ഉപദേഷ്‌ടകരും പരിശീലകരും താരങ്ങളും എല്ലാം മറ്റ് താരങ്ങളെ പ്രചോദിപ്പിക്കണം. ഞാന്‍ മൈതാനത്ത് എന്‍റെ ടീമിലെ എല്ലാ താരങ്ങള്‍ക്കുമായി നിലകൊള്ളും. ഇതാണ് മറ്റുള്ളവരില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതും. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമാണ്. ഇന്ത്യയില്‍ വലിയ ബഹുമാനം ഉള്ളയാള്‍. ഇന്ത്യന്‍ ക്രിക്കറ്റിനായി അദേഹം ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഉപദേഷ്‌ടാവും പരിശീലകനും ഇതിഹാസവും എന്ന നിലയില്‍ ഗംഭീറിനോട് ഏറെ ബഹുമാനമുണ്ട് എന്നും ലഖ്‌നൗവിന്‍റെ അഫ്‌ഗാന്‍ താരം കൂട്ടിച്ചേര്‍ത്തു.
undefined
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിലായിരുന്നു വിരാട് കോലി, നവീന്‍ ഉള്‍ ഹഖ് പോരിന്‍റെ തുടക്കം. മത്സരത്തിനിടെ സ്ലെഡ്‌ജിംഗിലൂടെ വിരാട് കോലിയാണ് എല്ലാറ്റിനും തുടക്കമിട്ടത്. മത്സര ശേഷം നവീന്‍ ഹസ്‌തദാനം ചെയ്യാന്‍ തയ്യാറാകാതിരുന്നതോടെ ഇരുവരും തമ്മില്‍ വാഗ്‌വാദമായി. ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇതിന് ശേഷം കോലിയുടെ മത്സരങ്ങളിലെല്ലാം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികള്‍ പോസ്റ്റ് ചെയ്‌ത് പ്രകോപനവുമായി നവീന്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പോര് മൈതാനത്തിനപ്പുറം സാമൂഹ്യമാധ്യമങ്ങളിലേക്ക് പടര്‍ന്നു. ഇതിനൊപ്പം ലഖ്‌നൗവിന്‍റെ എല്ലാ മത്സരത്തിലും കോലി...കോലി ചാന്‍റ് ഗ്യാലറിയില്‍ മുഴങ്ങി.
Read more: ധോണി ചെയ്‌തത് ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കാത്തത്; രൂക്ഷ വിമര്‍ശനവുമായി മുന്‍ അംപയര്‍