കറക്കി വീഴ്ത്തി സ്പിന്നര്‍മാര്‍, മുംബൈക്കെതിരെ ചെന്നൈക്ക് 158 റണ്‍സ് വിജയലക്ഷ്യം

By Web Team  |  First Published Apr 8, 2023, 9:22 PM IST

അവസാന ഓവറുകളില്‍ ഹൃത്വിക് ഷൊക്കീനും പിയൂഷ് ചൗളയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് മുംബൈയെ 157ല്‍ എത്തിച്ചു. പ്രിട്ടോറിയസ് എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സടിച്ചാണ് മുംബൈ 150 കടന്നത്.


മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 158 റണ്‍സ് വിജയലക്ഷ്യം. സീസണിലെ ആദ്യ ഹോം മത്സരത്തില്‍  ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍  157 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 32 റണ്‍സെടുത്ത ഇഷാന്‍ കിഷനും 31 റണ്‍സെടുത്ത ടിം ഡേവിഡും മാത്രമാണ് മുംബൈ നിരയില്‍ പൊരുതിയത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്ത് നല്ല തുടക്കമിട്ടശേഷമാണ് മുംബൈ തകര്‍ന്നടിഞ്ഞത്.ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്നും മിച്ചല്‍ സാന്‍റ്നര്‍ രണ്ടും വിക്കറ്റെടുത്തു.

പവര്‍ പ്ലേയില്‍ പവര്‍ കാട്ടിയ മുംബൈയുടെ ഫ്യൂസൂരി ചെന്നൈ സ്പിന്നര്‍മാര്‍

Latest Videos

undefined

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 10 റണ്‍സടിച്ച് മുംബൈ നയം വ്യക്തമാക്കി. തുഷാര്‍ ദേശ്‌പാണ്ഡെയുടെ നാലാം ഓവറില്‍ സിക്സ് അടിച്ച് വരവേറ്റ രോഹിത്തിനെ(13 പന്തില്‍ 21) അവസാന പന്തില്‍ ബൗള്‍ഡാക്കി ദേശ്‌പാണ്ഡെ തിരിച്ചടിച്ചതോടെ മുംബൈയുടെ തകര്‍ച്ച തുടങ്ങി.പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മഗാലക്കെതിരെ തുടര്‍ച്ചയായി ബൗണ്ടറി നേടിയ കിഷന്‍ മുംബൈയെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സിലെത്തിച്ചു.

എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ കിഷനെയും(21 പന്തില്‍ 32) കാമറൂണ്‍ ഗ്രിനിനെയും(12) ജഡേജയും സൂര്യകുമാര്‍ യാദവിനെയും(1), അര്‍ഷാദ് ഖാനെയും(2) സാന്‍റ്നറും കറക്കിയിട്ടതോടെ മുംബൈ 76-5ലേക്ക് കൂപ്പുകുത്തി. 18 പന്തില്‍ 22 റണ്‍സെടുത്ത കഴിഞ്ഞ കളിയിലെ ടോപ് സ്കോറര്‍ തിലക് വര്‍മയും ടിം ഡേവിഡും ചേര്‍ന്ന് മുംബൈയെ 100 കടത്തിയെങ്കിലും ജഡേജയുടെ സ്പിന്നിന് മുന്നില്‍ തിലക് മുട്ടുമടക്കി. ട്രൈസ്റ്റന്‍ സറ്റബ്സിനെ(2)മഗാലയും പൊരുതി നോക്കിയ ടിം ഡേവിഡിനെ(22 പന്തില്‍ 31) തുഷാര്‍ ദേശ്‌പാണ്ഡെയും വീഴ്ത്തിയതോടെ പതിനാറാം ഓവറില്‍ മുംബൈ 113-7ലേക്ക് കൂപ്പുകുത്തി.

പരിക്കില്ല, എന്നിട്ടും നിര്‍ണായക പോരാട്ടത്തില്‍ ആര്‍ച്ചറെ ഇറക്കാതെ മുംബൈ; കാരണം ഇതാണ്

അവസാന ഓവറുകളില്‍ ഹൃത്വിക് ഷൊക്കീനും പിയൂഷ് ചൗളയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് മുംബൈയെ 157ല്‍ എത്തിച്ചു. പ്രിട്ടോറിയസ് എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സടിച്ചാണ് മുംബൈ 150 കടന്നത്. ഷൊക്കീന്‍ 13 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ പിയൂഷ് ചൗള അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ പതിനേഴാം ഓവറില്‍ 18 ഉം അവസാന ഓവറില്‍ 16 ഉം റണ്‍സടിച്ച മുംബൈ അവസാന നാലോവറില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ചെന്നൈക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സാന്‍റ്നര്‍ നാലോവറില്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. തുഷാര്‍ ദേശ്‌പാണ്ഡെ മൂന്നോവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

click me!