ജീവന്‍മരണപ്പോരില്‍ മലയാളി താരവും പ്ലേയിംഗ് ഇലവനില്‍; ഹൈദരാബാദിനെതിരെ മുംബൈയുടെ സാധ്യതാ ടീം

By Web Team  |  First Published May 21, 2023, 12:38 PM IST

ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും തന്നെയാകും ഇന്നും ബാറ്റിംഗ് ഓര്‍ഡറില്‍ ഇറങ്ങുക. വാംഖഡെയിലെ ബാറ്റിംഗ് പറുദീസയില്‍ തിലക് വര്‍മ പരിക്ക് മാറി തിരിച്ചെത്തിയില്ലെങ്കില്‍ നാലാം നമ്പറില്‍ നെഹാല്‍ വധേര തുടരും.


മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തിനിറങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. ലഖ്നൗവിനോടേറ്റ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ ഇറങ്ങുമ്പോള്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആരാധകര്‍. ലഖ്നൗവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ച മലയാളി താരം വിഷ്ണു വിനോദ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുമോ എന്ന് മലയാളികളും ഉറ്റുനോക്കുന്നു.

ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും തന്നെയാകും ഇന്നും ബാറ്റിംഗ് ഓര്‍ഡറില്‍ ഇറങ്ങുക. വാംഖഡെയിലെ ബാറ്റിംഗ് പറുദീസയില്‍ തിലക് വര്‍മ പരിക്ക് മാറി തിരിച്ചെത്തിയില്ലെങ്കില്‍ നാലാം നമ്പറില്‍ നെഹാല്‍ വധേര തുടരും. കഴിഞ്ഞ മത്സരത്തില്‍ നെഹാലിന്‍റെ മെല്ലെപ്പോക്കാണ് മുംബൈയുടെ തോല്‍വിയില്‍ നിര്‍ണായകമായതെന്ന് വിമര്‍ശനം ഉണ്ടായിരുന്നു. ലഖ്നൗവിനെതിരെ നെഹാല്‍ 20 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായിരുന്നു. മുംബൈ തോറ്റതാകട്ടെ അഞ്ച് റണ്‍സിനും.

Latest Videos

undefined

അഞ്ചാം നമ്പറില്‍ കാമറൂണ്‍ ഗ്രീനിനെയും ആറാം നമ്പറില്‍ ടിം ഡേവിഡിനെയും കളിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തില്‍ മലയാളി താരം വിഷ്ണു വിനോദായിരുന്നു ആറാമനായി ഗ്രീനിന് മുമ്പ് ബാറ്റിംഗിന് ഇറങ്ങിയത്. കളി ഫിനിഷ് ചെയ്യാനാവാതെ വിഷ്ണു നാലു പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്താതയോടെ ബിഗ് ഹിറ്ററായ ഗ്രീനിനെ ഏഴാം സ്ഥാനത്തേക്ക് ഇറക്കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുംബൈ ആദ്യം ബാറ്റ് ചെയ്താല്‍ വിഷ്ണു ഏഴാം നമ്പറിലെത്താനുള്ള സാധ്യതയുണ്ട്. ബൗളിംഗിനെത്തുമ്പോള്‍ വിഷ്ണുവിന് പകരം കുമാര്‍ കാര്‍ത്തികേയയോ രാഘവ് ഗോയലോ ഗ്രൗണ്ടിലിറങ്ങും. പക്ഷെ തിലക് വര്‍മ തിരിച്ചെത്തിയാല്‍ വിഷ്ണുവിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കില്ല. നെഹാല്‍ വധേരയാകും ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട്.

മുഖത്തുനോക്കി കോലി ചാന്‍റ് വിളിച്ച് ഈഡനിലെ ആരാധകര്‍; നാഗിന്‍ ഡാന്‍സ് മുദ്രയുമായി പ്രതികരിച്ച് ഗംഭീര്‍-വീഡിയോ

ഹൃത്വിക് ഷൊക്കീനും പിയൂഷ് ചൗളയും സ്പിന്നര്‍മാരായി സ്ഥാനം നിലനിര്‍ത്തിയേക്കും. ജേസണ്‍ ബെഹന്‍ഡോര്‍ഫും റിലെ മെറിഡിത്തുമായിരിക്കും പേസര്‍മാര്‍. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ക്രിസ് ജോര്‍ദ്ദാന്‍ നാലോവറില്‍ 50 റണ്‍സ് വിട്ടുകൊടുത്ത് നിരാശപ്പെടുത്തിയിരുന്നു.

മുംബൈ ഇന്ത്യന്‍സ് സാധ്യതാ ഇലവന്‍: രോഹിത് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്,വിഷ്ണു വിനോദ്, നെഹാൽ വധേര, പിയൂഷ് ചൗള, റിലെ മെറിഡിത്ത്, ജേസൺ ബെഹ്‌റൻഡോർഫ്, ആകാശ് മധ്വാൾ.

click me!