ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്നത്തെ ആദ്യ മത്സരം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ്. ലഖ്‌നൗവില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുന്നത്. ആദ്യപാദത്തിലെ ജയം തുടരാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുമ്പോള്‍ തന്‍റെ ബൗളര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി. ബൗളിംഗില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം എന്നാണ് ധോണിയുടെ ഉപദേശം. ബാറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുമ്പോഴും ബൗളിംഗാണ് സിഎസ്‌കെയുടെ തലവേദന.
ബാറ്റര്‍മാര്‍ കൂറ്റനടികള്‍ക്ക് തയ്യാറാണ് എന്നതിനാല്‍ എങ്ങനെ പന്തെറിയണം എന്ന അറിവ് ബൗളര്‍മാര്‍ക്കുണ്ടാവണം. കഴിഞ്ഞ മത്സരത്തില്‍ മതീഷ പതിരാന നന്നായി പന്തെറിഞ്ഞു. പ്ലാനുകള്‍ പാളിയോന്നും എക്‌സിക്യൂഷന്‍ പാളിയോ എന്നും പരിശോധിക്കണം എന്നുമായിരുന്നു കഴിഞ്ഞ മത്സരത്തിന് ശേഷം ധോണിയുടെ വാക്കുകള്‍. മതീഷ പരിതാനയും ആകാശ് സിംഗും തരക്കേടില്ലാതെ പന്തെറിയുന്നുണ്ട് എങ്കിലും പരിക്കിലുള്ള ബെന്‍ സ്റ്റോക്‌സും ദീപക് ചാഹറും കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. സ്റ്റോക്‌സും ചാഹറും തിരിച്ചെത്തിയാല്‍ പതിരാനയും ആകാശും പഞ്ചിലേക്ക് മടങ്ങേണ്ടിവന്നേക്കാം.
undefined
ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം. ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി, പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനാണ് ചെന്നൈയും ലഖ്‌നൗവും ഇന്നിറങ്ങുന്നത്. ലഖ്‌നൗ അവസാന മത്സരത്തില്‍ ബാംഗ്ലൂരിനോട് തോറ്റപ്പോള്‍, ചെന്നൈ അവസാന രണ്ട് കളിയിലും തോറ്റു. ജയ്‌ദേവ് ഉനദ്‌കട്ടിന് പിന്നാലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും പരിക്കേറ്റത് ലഖ്‌നൗവിന് തിരിച്ചടിയാണ്. ബാറ്റര്‍മാര്‍ ഫോമിലാണെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനമാണ് ചെന്നൈയ്ക്ക് തിരിച്ചടിയാവുന്നത്. ഒന്‍പത് കളിയില്‍ ലഖ്‌നൗവിനും ചെന്നൈയ്ക്കും പത്ത് പോയിന്‍റ് വീതമുണ്ട്. റണ്‍നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ലഖ്‌നൗ മൂന്നും ചെന്നൈ നാലും സ്ഥാനത്താണ്.
Read more: 'എന്‍റെ പിഴ'; ഡല്‍ഹിക്കെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹാര്‍ദിക് പാണ്ഡ്യ