വെടിക്കെട്ട് സെഞ്ചുറിയുമായി ജാക്സിന്‍റെ പകരക്കാരന്‍; മുംബൈയെ നേരിടാനിറങ്ങുന്ന ആര്‍സിബിക്ക് സന്തോഷവാര്‍ത്ത

By Web Team  |  First Published Mar 31, 2023, 5:20 PM IST

ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുടെ നേതൃത്വത്തിലുള്ള ഫാഫ് ഇലവനും സുയാഷ് പ്രഭുദേശായിയുടെ നേതൃത്വത്തിലുള്ള സുയാഷ് ഇലവനും തമ്മിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിശീലന മത്സരം കളിച്ചത്.


മുംബൈ: ഐപിഎല്ലില്‍ ആദ്യ കിരീടം ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ പ്രധാന പ്രതീക്ഷ ഫോം വീണ്ടെടുത്ത മുന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗ് ഫോമിലാണ്. ഇത്തവണ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിക്കൊപ്പം കോലി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന് ആര്‍സിബി സഹപരിശീലകന്‍ സഞ്ജയ് ബംഗാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗ്ലെന്‍ മാക്സ്‌വെല്‍ പരിക്കില്‍ നിന്ന് മുക്തനായി ടീമിലുണ്ടെങ്കിലും ഫോമിലാവാത്തത് ആര്‍സിബിക്ക് ആശങ്കയാണ്.

ഇതിനുപുറമെ ഐപിഎല്‍ തുടങ്ങും മുമ്പെ ഇംഗ്ലീഷ് താരം വില്‍ ജാക്സ് പരിക്കേറ്റ് പുറത്തായത് ആര്‍സിബിക്ക് തിരിച്ചടിയാകുമെന്ന് കരുതിയിരിക്കെ ബാംഗ്ലൂര്‍  ആരാധകര്‍ക്ക് ആശ്വാസമായി വെടിക്കെട്ട് സെഞ്ചുറി നേടിയിരിക്കുകയാണ് ജാക്സിന്‍റെ പകരക്കാരനായി ടീമിലെത്തിയ ന്യൂസിലന്‍ഡ് താരം മൈക്കല്‍ ബ്രേസ്‌വെല്‍. ടീം അംഗങ്ങളെ രണ്ടായി തിരിച്ച് നടത്തിയ പരിശീലന മത്സരത്തിലാണ് മൈക്കല്‍ ബ്രേസ്‌വെല്‍ 55 പന്തില്‍ 105 റണ്‍സടിച്ചത്. എട്ട് ഫോറും ഏഴ് സിക്സും പറത്തിയാണ് ബ്രേസ്‌വെല്‍ വെടിക്കെട്ട് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

Latest Videos

ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്, പന്തെറിയാനെത്തുന്നത് മലയാളി പേസര്‍

ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുടെ നേതൃത്വത്തിലുള്ള ഫാഫ് ഇലവനും സുയാഷ് പ്രഭുദേശായിയുടെ നേതൃത്വത്തിലുള്ള സുയാഷ് ഇലവനും തമ്മിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിശീലന മത്സരം കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഫാഫ് ഇലവന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ ഡൂപ്ലെസി 47 റണ്‍സടിച്ചു.  എന്നാല്‍ ബ്രേസ്‌വെല്ലിന്‍റെ വെടിക്കെട്ട് സെഞ്ചുറിക്കും ഫാഫ് ഇലവനെ ജയിപ്പിക്കാനായില്ലെന്ന് മാത്രം. സുയാഷ് ഇലവന്‍ ലക്ഷ്യം അടിച്ചെടുത്തു.

ആര്‍സിബി ടീം: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ, ദിനേശ് കാർത്തിക് , ഷഹബാസ് അഹമ്മദ്, രജത് പതിദാർ,  ആകാശ് ദീപ്, ജോഷ് ഹേസൽവുഡ്, മഹിപാൽ ലോംറോർ, ഫിൻ അലൻ, സുയഷ് അലൻ പ്രഭുദേശായി, കർൺ ശർമ്മ, സിദ്ധാർത്ഥ് കൗൾ, ഡേവിഡ് വില്ലി, റീസ് ടോപ്ലി, ഹിമാൻഷു ശർമ്മ, മനോജ് ഭണ്ഡാഗെ, രാജൻ കുമാർ, അവിനാഷ് സിംഗ്, സോനു യാദവ്, മൈക്കൽ ബ്രേസ്‌വെൽ.

click me!