വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആയിരാമത്തെ മത്സരത്തിന് ആവേശത്തുടക്കം. മുംബൈ ഇന്ത്യന്‍സിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ ആറ് ഓവറില്‍ 65-0 എന്ന ശക്തമായ സ്കോറിലാണ്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും(41*), ജോസ് ബട്‌ലറും(11*) ക്രീസില്‍ നില്‍ക്കുന്നു. അഞ്ചാം ഓവറില്‍ ഇരുവരും ടീമിനെ 50 കടത്തി.
വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. റോയല്‍സ് നിരയില്‍ സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് പകരം സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് തിരിച്ചെത്തി. മുംബൈ ഇന്ത്യന്‍സ് നിരയിലും മാറ്റമുണ്ട്. മുംബൈക്കായി ജോഫ്ര ആര്‍ച്ചറും അര്‍ഷാദ് ഖാനും തിരിച്ചെത്തിയപ്പോള്‍ ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും പ്ലേയിംഗ് ഇലവനില്‍ ഇന്ന് കളിക്കുന്നില്ല. അതേസമയം അര്‍ജുനെ സബ്സ്റ്റിറ്റ്യൂട്ട്സ് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിലെ ആയിരാമത്തെ മത്സരം എന്ന നിലയ്‌ക്ക് ടീമുകളെ മത്സരത്തിന് മുമ്പ് ആദരിച്ചു.
undefined
പ്ലേയിംഗ് ഇലവനുകള്‍
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, ജോഫ്ര ആര്‍ച്ചര്‍, പീയുഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, റിലി മെരിഡിത്ത്, അര്‍ഷാദ് ഖാന്‍.
സബ്സ്റ്റിറ്റ്യൂട്ട്സ്: നെഹാല്‍ വധേര, രമണ്‍ദീപ് സിംഗ്, വിഷ്‌ണു വിനോദ്, ഷാംസ് മലാനി, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദേവ്‌ദത്ത് പടിക്കല്‍, ധ്രുവ് ജൂരെല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, രവിചന്ദ്രന്‍ അശ്വിന്‍, ജേസന്‍ ഹോള്‍ഡര്‍, ട്രെന്‍ഡ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചാഹല്‍.
സബ്സ്റ്റിറ്റ്യൂട്ട്സ്: ഡൊണോവന്‍ ഫെരേര, മുരുകന്‍ അശ്വിന്‍, റിയാന്‍ പരാഗ്, കുല്‍ദീപ് യാദവ്, കുല്‍ദീപ് സെന്‍.