ആയിരം അഴകില്‍ ഐപിഎല്‍! സഞ്ജു-ഹിറ്റ്‌മാന്‍ മെഗാ മാച്ചിന് ടോസ് വീണു; റോയല്‍സിന് ബാറ്റിംഗ്

By Web Team  |  First Published Apr 30, 2023, 7:13 PM IST

വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ 1000-ാം മത്സരത്തിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം ഒരുങ്ങി. സൂപ്പര്‍ സണ്‍ഡേയിലെ മെഗാ മാച്ച് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം അല്‍പസമയത്തിനകം ആരംഭിക്കും. ടോസ് നേടിയ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. റോയല്‍സ് നിരയില്‍ സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് പകരം പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് തിരിച്ചെത്തി. മുംബൈ ഇന്ത്യന്‍സ് നിരയിലും മാറ്റമുണ്ട്. മുംബൈക്കായി ജോഫ്ര ആര്‍ച്ചറും അര്‍ഷാദ് ഖാനും തിരിച്ചെത്തിയപ്പോള്‍ ബെഹ്‌റെന്‍ഡോര്‍ഫും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ഇന്ന് കളിക്കുന്നില്ല. 

പ്ലേയിംഗ് ഇലവനുകള്‍

Latest Videos

undefined

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, ജോഫ്ര ആര്‍ച്ചര്‍, പീയുഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, റിലി മെരിഡിത്ത്, അര്‍ഷാദ് ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദേവ്‌ദത്ത് പടിക്കല്‍, ധ്രുവ് ജൂരെല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, രവിചന്ദ്രന്‍ അശ്വിന്‍, ജേസന്‍ ഹോള്‍ഡര്‍, ട്രെന്‍ഡ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചാഹല്‍.  

ഹിറ്റ്‌മാന്‍ vs ജൂനിയ‍ര്‍ ഹിറ്റ്‌മാന്‍ 

വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. ടൂര്‍ണമെന്‍റിലെ ആയിരാമത്തെ മത്സരം എന്നതിന് പുറമെ ഐപിഎല്ലിലെ ഏറ്റവും മികച്ച വിജയ നായകനായ രോഹിത് ശര്‍മ്മ പിറന്നാള്‍ ദിനത്തിലാണ് മത്സരത്തിന് ഇറങ്ങുന്നത് എന്ന സവിശേഷതയും കളിക്കുണ്ട്. കഴിഞ്ഞ കളിയിലെ മികച്ച തുടക്കം മുതലാക്കാനാവാതെ പോയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫോമിലേക്ക് തിരിച്ചുവരുന്നതിനൊപ്പം മിന്നും ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജു ആരാധകര്‍. 

Read more: മുംബൈയില്‍ സഞ്ജു-ഹിറ്റ്‌മാന്‍ മെഗാ ത്രില്ലര്‍; വാംഖഡെയിലെ തീപ്പോര് മഴ കെടുത്തുമോ?

click me!