ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും ഇതുവരെ 26 മത്സരങ്ങളിലാണ് മുഖാമുഖം വന്നത്
മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ഞായറാഴ്‌ച രണ്ടാമത്തെ മത്സരത്തില്‍ വമ്പന്‍ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും മുഖാമുഖം വരുമ്പോള്‍ ഐപിഎല്ലിലെ 1000-ാം മത്സരമാണ് ഇതെന്നത് ആവേശം കൂട്ടുന്നു. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കുകളും വാംഖഡെ സ്റ്റേഡിയത്തിലെ മുന്‍ റെക്കോര്‍ഡുകളും പരിശോധിക്കാം.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും ഇതുവരെ 26 മത്സരങ്ങളിലാണ് മുഖാമുഖം വന്നത്. ഇതില്‍ 14 ജയവുമായി മുംബൈ ഇന്ത്യന്‍സിനാണ് മുന്‍തൂക്കം. രാജസ്ഥാന്‍ റോയല്‍സിന്‍റെ വിജയം 12. വാംഖഡെയില്‍ ടോസ് നേടുന്നവര്‍ ഫീല്‍ഡ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഐപിഎല്ലില്‍ ഇതുവരെ 105 മത്സരങ്ങള്‍ക്ക് വേദിയായ വാംഖഡെയില്‍ പേസര്‍മാര്‍ക്ക് 8.1 ഉം സ്‌പിന്നര്‍മാര്‍ക്ക് 7.5 ഉം ആണ് ശരാശരി ബൗളിംഗ് ഇക്കോണമി. രണ്ടാമത് ബാറ്റ് ചെയ്‌ത ടീം 56 ഉം ആദ്യം ബാറ്റ് ചെയ്‌തവര്‍ 49 ഉം മത്സരങ്ങളില്‍ വീതം വിജയിച്ചു. 167.7 ആണ് ഇവിടുത്തെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്കോര്‍. ശരാശരി പവര്‍പ്ലേ സ്കോര്‍ 46.0 ഉം ശരാശരി ഡെത്ത് ഓവര്‍ സ്കോര്‍ 51.6 ഉം ആണ്. മുംബൈ ഇന്ത്യന്‍സിനെതിരെ ലീഗ് ചരിത്രത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഉയര്‍ന്ന സ്കോര്‍ 208 ആണ്. അതേസമയം മുംബൈ ഇന്ത്യന്‍സിന്‍റേത് 212 ഉം.
undefined
വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കായിരിക്കും മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം. ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയും ജൂനിയര്‍ ഹിറ്റ്‌മാന്‍ സഞ്ജു സാംസണും മുഖാമുഖം വരുന്ന പോരാട്ടമാണിത്. രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ ജോസ് ബട്‌ലര്‍, യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്ര അശ്വിന്‍, സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരും മുംബൈയില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കാമറൂണ്‍ ഗ്രീനും തിലക് വര്‍മ്മയും സൂര്യകുമാര്‍ യാദവും ശ്രദ്ധാകേന്ദ്രങ്ങളായിരിക്കും.
Read more: മുംബൈയില്‍ സഞ്ജു-ഹിറ്റ്‌മാന്‍ മെഗാ ത്രില്ലര്‍; വാംഖഡെയിലെ തീപ്പോര് മഴ കെടുത്തുമോ?