ആര്‍സിബിക്ക് പാളുന്നത് മൂന്നാം നമ്പറില്‍; സീസണിലെ ആറാം താരവും പൊട്ടിപ്പാളീസായി, മിസ് ചെയ്യുന്നത് അയാളെ...

By Web Team  |  First Published May 1, 2023, 8:49 PM IST

ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ എലിമിനേറ്ററില്‍ സെഞ്ചുറി നേടി ആര്‍സിബിയെ ജയിപ്പിച്ചത് രജത് പടിദാറായിരുന്നു


ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിംഗ് ലൈനപ്പ് വലിയ അഗ്നിപരീക്ഷയാണ്. നായകന്‍ ഫാഫ് ഡുപ്ലസിസും വിരാട് കോലിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും കഴിഞ്ഞാല്‍ ആര്‍സിബി ബാറ്റര്‍മാരുടെ പ്രകടനം ദയനീയമാണ് സീസണില്‍. ആര്‍സിബിക്ക് കനത്ത തിരിച്ചടിയായത് രജത് പടിദാര്‍ പരിക്കേറ്റ് മടങ്ങിയതാണ്. ഇതോടെ മൂന്നാം നമ്പറില്‍ ഇതുവരെ ആറ് താരങ്ങളെ ആര്‍സിബിക്ക് പരീക്ഷിക്കേണ്ടിവന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തിലും മൂന്നാം നമ്പറില്‍ ബാംഗ്ലൂര്‍ പരീക്ഷണം തുടരുന്നതാണ് ആരാധകര്‍ കണ്ടത്. 

ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ എലിമിനേറ്ററില്‍ സെഞ്ചുറി നേടി ആര്‍സിബിയെ ജയിപ്പിച്ചത് രജത് പടിദാറായിരുന്നു. അതിനാല്‍ തന്നെ താരത്തിന്‍റെ മികച്ച പ്രകടനം ഇത്തവണയും ആര്‍സിബി കൊതിച്ചു. എന്നാല്‍ ഉറ്റൂറ്റിക്ക് പരിക്കേറ്റതോടെ താരത്തിന് സീസണ്‍ നഷ്‌ടമായി. ഇതോടെയാണ് മൂന്നാം നമ്പറില്‍ വിവിധ താരങ്ങളെ ആര്‍സിബിക്ക് ഇക്കുറി പരീക്ഷിക്കേണ്ടിവന്നത്. ആദ്യ മത്സരത്തില്‍ കഴിഞ്ഞ സീസണുകളിലെ ഫിനിഷര്‍ ദിനേശ് കാര്‍ത്തിക്കായിരുന്നു മൂന്നാമനായി ക്രീസിലെത്തിയത്. പിന്നീടുള്ള കളികളില്‍ മൈക്കല്‍ ബ്രേസ്‌വെല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹ്ബാസ് അഹമ്മദ്, ഷഹ്ബാസ് അഹമ്മദ്, അനുജ് റാവത്ത് എന്നിവരാണ് ആര്‍സിബിയുടെ മൂന്നാം നമ്പറില്‍ ബാറ്റ് വീശിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ വണ്‍ഡൗണായി ക്രീസിലെത്തിയ അനുജ് റാവത്ത് 11 പന്തില്‍ വെറും 9 റണ്‍സുമായി മടങ്ങി. ക‍ൃഷ്‌ണപ്പ ഗൗതമിനായിരുന്നു വിക്കറ്റ്. 

Latest Videos

undefined

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ആര്‍സിബി പ്ലേയിംഗ് ഇലവന്‍: വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, അനുജ് റാവത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, സുയാഷ് പ്രഭുദേശായ്, വനിന്ദു ഹസരങ്ക, കരണ്‍ ശര്‍മ്മ, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്. 

സബ്സ്റ്റിറ്റ്യൂട്ട്സ്: ഹര്‍ഷല്‍ പട്ടേല്‍, ഷഹ്ബാസ്  അഹമ്മദ്, വിജയകുമാര്‍ വൈശാഖ്, മൈക്കല്‍ ബ്രേസ്‌വെല്‍, സോനു യാദവ്. 

Read more: കെ എല്‍ രാഹുലിന് പരിക്ക്, മടങ്ങിയത് മുടന്തി; കനത്ത ആശങ്ക, കണ്ണീരോടെ ആരാധകര്‍

click me!