ട്വന്‍റി 20യില്‍ സൂര്യകുമാര്‍ യാദവിന്‍റെ സ്ട്രൈക്ക് റേറ്റ് 150ലധികം ആണെങ്കിലും ചെപ്പോക്കില്‍ 127 മാത്രമേയുള്ളൂ
ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെ എലിമിനേറ്റര്‍ ദിനമാണിന്ന്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും മുംബൈ ഇന്ത്യന്‍സുമാണ് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ മുഖാമുഖം വരുന്നത്. തോല്‍ക്കുന്നവര്‍ പുറത്താകുമ്പോള്‍ ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറില്‍ 26-ാം തിയതി ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടണം. ചെപ്പോക്കില്‍ ഇറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ കാത്ത് ഒരു ആശങ്കയുണ്ട്. അവരുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് മോശം റെക്കോര്‍ഡുള്ള മൈതാനമാണ് ചെപ്പോക്ക്.
ട്വന്‍റി 20യില്‍ സൂര്യകുമാര്‍ യാദവിന്‍റെ സ്ട്രൈക്ക് റേറ്റ് 150ലധികം ആണെങ്കിലും ചെപ്പോക്കില്‍ 127 മാത്രമേയുള്ളൂ. ഇത് മത്സരത്തിനിറങ്ങുമ്പോള്‍ സ്കൈയെ ആശങ്കപ്പെടുത്തുന്ന കണക്കാകും. ഈ നാണക്കേട് മാറ്റുക കൂടി ഇന്ന് അങ്കത്തിന് ഇറങ്ങുമ്പോള്‍ സൂര്യയുടെ മുമ്പിലുള്ള ലക്ഷ്യമാകും. ഈ സീസണില്‍ അഞ്ഞൂറിലധികം റണ്‍സുള്ള താരമാണ് സൂര്യ. 14 ഇന്നിംഗ്‌സുകളില്‍ 42.58 ശരാശരിയിലും 185.14 സ്ട്രൈക്ക് റേറ്റിലും സ്കൈ 511 റണ്‍സ് അടിച്ചുകൂട്ടി. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട് മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ ബാറ്റര്‍. 56 ഫോറും 24 സിക്‌സുകളും സീസണില്‍ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റില്‍ നിന്ന് പിറന്നുകഴിഞ്ഞു.
undefined
എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം വൈകിട്ട് ഏഴരയ്‌ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരം ആരംഭിക്കുക. സ്‌പിന്നിനെ അനുകൂലിക്കുന്ന പിച്ചും കുഞ്ഞന്‍ സ്കോര്‍ ഭീഷണിയും ചെപ്പോക്കില്‍ ഇരു ടീമിനേയും കാത്തിരിപ്പുണ്ട്. നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, നെഹാല്‍ വധേര, ടിം ഡേവിഡ്, ക്രിസ് ജോര്‍ദാന്‍, പീയുഷ് ചൗള, ആകാശ് മധ്‌വാല്‍, ഹൃത്വിക് ഷൊക്കീന്‍ എന്നിവരാണ് മുംബൈ ഇന്ത്യന്‍സിന്‍റെ പ്ലേയിംഗ് ഇലവനില്‍ എത്താന്‍ സാധ്യത.