ബാറ്റിംഗിലാണെങ്കില്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും നല്‍കുന്ന തുടക്കവും പിന്നാലെ വരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ നല്‍കുന്ന സ്ഥിരതയും ഡേവിഡ് മില്ലറുടെയും രാഹുല്‍ തെവാട്ടിയയുടെയും ഫിനിഷിംഗുമെല്ലാം ഗുജറാത്തിനെ അപകടകാരികളാക്കുന്നു.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ലഖ്നൗ ഇന്നിറങ്ങുന്നത്. പേസര്‍ നവീന്‍ ഉള്‍ ഹഖിന് പകരം ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ നവീന്‍ ഉള്‍ ഹഖ് ലഖ്നൗവിന്‍റെ ആദ്യ ഇലവനിലെത്തി. സീസണില്‍ ആദ്യമായാണ് ഡി കോക്ക് ലഖ്നൗവിനായി കളിക്കാനിറങ്ങുന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ന് ലഖ്നൗവിനെ നയിക്കുന്നത്.
ഐപിഎല്ലില്‍ രണ്ട് വ്യത്യസ്ത ടീമുകളുടെ നായകന്‍മാരായി ടീമിനെ നയിക്കുക എന്നത് തനിക്കും ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും സ്വപ്ന സാക്ഷാത്കാരമാണെന്ന് ക്രുനാല്‍ ടോസ് നേടിയശേഷം പറഞ്ഞു. ജോഷ്വ ലിറ്റില്‍ അയര്‍ലന്‍ഡിലേക്ക് മടങ്ങിയതിനാല്‍ പകരം വിന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫാണ് ഗുജറാത്തിന്‍റെ ആദ്യ ഇലവനില്‍ ഇടം നേടിയത്. ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ഇറങ്ങുന്നതെങ്കില്‍ ജയിച്ചാല്‍ ആദ്യ രണ്ടില്‍ ഒരു സ്ഥാനം നേടാമെന്നതാണ് ലഖ്നൗവിനെ മോഹിപ്പിക്കുന്നത്.
undefined
ലഖ്നൗ സൂപ്പർ ജയന്റ്‌സ് (പ്ലേയിംഗ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക്, കൈൽ മേയേഴ്‌സ്, ദീപക് ഹൂഡ, കരൺ ശർമ, ക്രുണാൽ പാണ്ഡ്യ, ,മാർക്കസ് സ്റ്റോയിനിസ്, സ്വപ്‌നിൽ സിംഗ്, യാഷ് താക്കൂർ, രവി ബിഷ്‌നോയ്, മൊഹ്‌സിൻ ഖാൻ, അവേഷ് ഖാൻ.
ഇംപാക്ട് സബ്‌സ്: ആയുഷ് ബദോനി, അമിത് മിശ്ര, ഡാനിയൽ സാംസ്, യുധ്വീർ സിംഗ്, പ്രേരക് മങ്കാഡ്.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ,
ഇംപാക്ട് സബ്സ്: അൽസാരി ജോസഫ്, ദസുൻ ഷനക, കെ എസ് ഭരത്, ശിവം മാവി, ജയന്ത് യാദവ്.