ലഖ്നൗവിനെതിരെ ഗുജറാത്തിന് ടോസ്, ഡി കോക്കിനെ ഇന്നും പുറത്തിരുത്തി ലഖ്നൗ

By Web Team  |  First Published Apr 22, 2023, 3:10 PM IST

രാജസ്ഥാനെതിരായ തോല്‍വി മറക്കാനാണ് ഗുജറാത്ത് ഇറങ്ങുന്നതെങ്കില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. ഇതുവരെ കളിച്ച നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ രണ്ടിലും ഗുജറാത്താണ് ജയിച്ചത്. ഇന്ന് ജയിച്ചാല്‍ രാജസ്ഥാനെ മറികടന്ന് ലഖ്‌നൗവിന് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം.


ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ടോസ് നേടിയ ഗുജറാത്ത് സൂപ്പര്‍ ജയന്‍റ്സ് ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. രാജസ്ഥാനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ലഖ്നൗ ഗുജറാത്തിനെതിരായ ഹോം പോരാട്ടത്തിന് ഇറങ്ങുന്നത്. ഓപ്പണര്‍ സ്ഥാനത്ത് ക്വിന്‍റണ്‍ ഡി കോക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കെയ്ല്‍ മയേഴ്സ് തന്നെയാണ് രാഹുലിനൊപ്പം ഇന്നും ഓപ്പണര്‍.

മറുവശത്ത് രാജസ്ഥാനോട് തോറ്റ ടീമില്‍ ഗുജറാത്ത് മാറ്റങ്ങള്‍ വരുത്തി. നൂര്‍ അഹമ്മദ് ഇന്ന് ഗുജറാത്തിന്‍റെ ആദ്യ ഇലവനില്‍ അരങ്ങേറ്റം കുറിക്കുന്നു. രാജസ്ഥാനെതിരെ നൂര്‍ അഹമ്മദ് കളിച്ചിരുന്നെങ്കിലും ഇംപാക്ട് പ്ലേയറായിട്ടായിരുന്നു ഇറങ്ങിയിരുന്നത്. രാജസ്ഥാനെതിരായ തോല്‍വി മറക്കാനാണ് ഗുജറാത്ത് ഇറങ്ങുന്നതെങ്കില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. ഇതുവരെ കളിച്ച നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ രണ്ടിലും ഗുജറാത്താണ് ജയിച്ചത്. ഇന്ന് ജയിച്ചാല്‍ രാജസ്ഥാനെ മറികടന്ന് ലഖ്‌നൗവിന് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം.

Latest Videos

undefined

സച്ചിന്‍റെ 'മരുഭൂമിയിലെ കൊടുങ്കാറ്റിന്' 25 വയസ്, സ്പെഷല്‍ കേക്ക് മുറിച്ച് ആഘോഷിച്ച് ബാറ്റിംഗ് ഇതിഹാസം

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ, കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരാൻ, ആയുഷ് ബഡോണി, നവീൻ ഉൾ ഹഖ്, അമിത് മിശ്ര, അവേഷ് ഖാൻ, രവി ബിഷ്‌ണോയി.

ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷാമി, നൂർ അഹമ്മദ്, മോഹിത് ശർമ.

click me!