തോല്‍വിയോടെ ചെന്നൈ നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ കെ എല്‍ രാഹുലിന്‍റെ ലഖ്നൗ സൂപ്പര്‍ ജയയന്‍റ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
മുംബൈ: ഐപിഎല്ലിന്‍റെ രണ്ടാം ഘട്ടത്തില്‍ വിജയ പരാജയങ്ങള്‍ മാറി മറിയുമ്പോള്‍ പോയന്‍റ് പട്ടികയിലും മാറ്റം. ആദ്യ പകുതിയില്‍ ഒന്നാമന്‍മാരായിരുന്ന രാജ്ഥാന്‍ രണ്ടാം ഘട്ടം തുടങ്ങിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ ജയിച്ചിരുന്നെങ്കില്‍ ഗുജറാത്തിനെ മറികടന്ന് രാജസ്ഥാന് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാമായിരുന്നു. എന്നാല്‍ മുംബൈക്കെതിരെ അവസാന ഓവറില്‍ തോല്‍വി വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തായി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പഞ്ചാബ് കിംഗ്സിനോട് അവസാന പന്തില്‍ തോറ്റത് രാജസ്ഥാന് അനുഗ്രഹമായി.
തോല്‍വിയോടെ ചെന്നൈ നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ കെ എല്‍ രാഹുലിന്‍റെ ലഖ്നൗ സൂപ്പര്‍ ജയയന്‍റ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് 12 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 10 പോയന്‍റ് വീതമുളള ലഖ്നൗവിനും രാജസ്ഥാനും ചെന്നൈയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മുംബൈക്കെതിരായ തോല്‍വിയോടെ നെറ്റ് റണ്‍ റേറ്റില്‍ രാജസ്ഥാനെ മറികടന്നതാണ് ലഖ്നൗവിന് നേട്ടമായത്. ലഖ്നൗവിന് +0.84 നെറ്റ് റണ്‍റേറ്റുള്ളപ്പോള്‍ +0.80 ആണ് രാജസ്ഥാന്‍റെ നെറ്റ് റണ്‍റേറ്റ്. ചെന്നൈ സൂപ്പര്‍ കിംഗ്സിന് +0.33 ആണ് ചെന്നൈയുടെ നെറ്റ് റണ്‍ റേറ്റ്.
undefined
ഇന്നെല ചെന്നൈയെ തോല്‍പ്പിച്ചെങ്കിലും -0.45 ആണ് പഞ്ചാബ് കിംഗ്സിന്‍റെ നെറ്റ് റണ്‍ റേറ്റ്. ഇന്ന് നടക്കുന്നു ലഖ്നൗ-ബാംഗ്ലൂര്‍ പോരാട്ടത്തില്ർ ജയിച്ചാല്‍ ലഖ്നൗവിന് ഗുജറാത്തിനെ മറികടന്ന് ഒന്നാമതെത്താം. ഗുജറാത്തിനെക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റുണ്ടെന്നതാണ് ലഖ്നൗവിന് അനുകൂലമാകുക. എന്നാല്‍ ലഖ്നൗവിനെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചത് ഗുജറാത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇന്ന് ലഖ്നൗവിനെ കീഴടക്കിയാലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ നാലില്‍ എത്താനായേക്കില്ല.
IPL 2023 Points Table - Rajasthan Royals slip to No.3. pic.twitter.com/9lspiulbSi
— Mufaddal Vohra (@mufaddal_vohra)'സൂര്യനെ' കൈക്കുമ്പിളിലൊതുക്കി സന്ദീപ് ശര്‍മ; സന്തോഷംകൊണ്ട് തുള്ളിച്ചാടി സഞ്ജു-വീഡിയോ
ലഖ്നൗവിനെതിരെ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ ആര്‍സിബിക്ക് ചെന്നൈയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് എത്താനാവു. കാരണം ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് ഇപ്പോള്‍ -0.14 ആണ്. ഇന്നലെ റോയല്‍സിനെതിരായ ജയത്തോടെ മുംബൈ പോയന്‍റ് പട്ടികയില്‍ നിന്ന് ഒമ്പതാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ കൊല്‍ക്കത്ത എട്ടാമതും ഹൈദരാബാദ് ഒമ്പതാമതും ഡല്‍ഹി അവസാന സ്ഥാനത്തും നില്‍ക്കുന്നു.