ഒറ്റ ജയം കൊണ്ട് പോയന്‍റ് പട്ടികയില്‍ വന്‍ മാറ്റം; കുതിപ്പുമായി കൊല്‍ക്കത്ത, ആര്‍സിബിക്ക് കനത്ത തിരിച്ചടി

By Web Team  |  First Published Apr 7, 2023, 3:25 PM IST

കളിച്ച രണ്ട് കളിയും ജയിച്ച നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് തന്നെയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സാണ് രണ്ടാം സ്ഥാനത്ത്. കൊല്‍ക്കത്തയും രാജസ്ഥാനും മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ കെ എല്‍ രാഹുലിന്‍റെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സാണ് അഞ്ചാമത്.


മുംബൈ: ഐപിഎല്ലില്‍ തോറ്റു തുടങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ് ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നേടിയ ഒറ്റ ജയം കൊണ്ട് നടത്തിയത് വമ്പന്‍ കുതിപ്പ്. മുംബൈയും സണ്‍റൈസേഴ്സുമൊഴികെയുള്ള ടീമുകളെല്ലാം രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ കൊല്‍ക്കത്ത ആര്‍ സി ബിക്കെതിരെ നേടിയ വമ്പന്‍ ജയത്തിലൂടെ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ നേടിയ വമ്പന്‍ ജയത്തിലൂടെ മുന്നിലായിരുന്ന ആര്‍ സി ബിയാകട്ടെ ഇന്നലത്തെ കനത്ത തോല്‍വിയോടെ ഏഴാം സ്ഥാനത്തേക്ക് വീണു. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ളിയാണ് കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തെത്തിയത്. കൊല്‍ക്കത്തക്കും രാജസ്ഥാനും ഓരോ ജയങ്ങള്‍ വീതമാണെങ്കിലും ഇന്നലത്തെ വമ്പന്‍ ജയം റണ്‍ റേറ്റില്‍ രാജസ്ഥാനെ മറികടക്കാന്‍ കൊല്‍ക്കത്തക്ക് തുണയായി.

Latest Videos

കിംഗ് ഖാന്‍റെ ഹൃദയം നിറച്ച സ്നേഹം; ആരാധകന് നെറ്റിയില്‍ ചുംബനം, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കളിച്ച രണ്ട് കളിയും ജയിച്ച നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് തന്നെയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സാണ് രണ്ടാം സ്ഥാനത്ത്. കൊല്‍ക്കത്തയും രാജസ്ഥാനും മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ കെ എല്‍ രാഹുലിന്‍റെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സാണ് അഞ്ചാമത്.

IPL 2023 Points Table. pic.twitter.com/O9zDfDBGEo

— Mufaddal Vohra (@mufaddal_vohra)

ഹോം മത്സരത്തില്‍ ജയിച്ചെങ്കിലും എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആറാം സ്ഥാനത്താണ്. ബാംഗ്ലൂര്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്ട് കളികളും തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സാണ് എട്ടാമത്. മുംബൈ ഇന്ത്യന്‍സ് ഒമ്പതാം സ്ഥാനത്ത് തുടരുമ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് അവസാന സ്ഥാനത്ത്. ഐപിെല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ജയിച്ചാല്‍ ഹൈദരാബാദിന് പോയന്‍റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി മുന്നേറാം

click me!