അരങ്ങേറി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; വിക്കറ്റുകള്‍ വീണ് കൊല്‍ക്കത്ത, മുംബൈയില്‍ ആവേശപ്പോര്

By Web Team  |  First Published Apr 16, 2023, 4:11 PM IST

അരങ്ങേറ്റ താരം അര്‍ജുന്‍ ടെന്‍ഡുല്‍ക്കറാണ് മുംബൈ ഇന്ത്യന്‍സിനായി ആദ്യ ഓവര്‍ എറിഞ്ഞത് 


മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇരട്ട വിക്കറ്റ് നഷ്‌ടം. ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ ഓപ്പണര്‍ നാരായന്‍ ജഗദീശനെ(5 പന്തില്‍ 0) കാമറൂണ്‍ ഗ്രീന്‍ മടക്കിയപ്പോള്‍ ഹ്രിത്വിക് ഷൊക്കീന്‍റെ വകയായിരുന്നു തകര്‍പ്പന്‍ ക്യാച്ച്. പീയുഷ് ചൗള എറിഞ്ഞ ആറാം ഓവറില്‍ മറ്റൊരു ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസും(12 പന്തില്‍ 8) മടങ്ങി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ എന്ന 57-2 സ്കോറിലാണ് കൊല്‍ക്കത്ത. വെങ്കടേഷ് അയ്യരും(39*), നിതീഷ് റാണയും(0*) ആണ് ക്രീസില്‍. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും അരങ്ങേറ്റ താരവുമായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറാണ് മുംബൈക്കായി ആദ്യ ഓവര്‍ എറിഞ്ഞത്. 

രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്. ടോസ് നേടിയ സൂര്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിയെ തോല്‍പിച്ച് വിജയവഴിയില്‍ എത്തിയ ആശ്വാസത്തിലാണ് മുംബൈ സ്വന്തം മൈതാനത്ത് ഇറങ്ങിയിരിക്കുന്നത്. സൂര്യകുമാര്‍ യാദവിന്‍റെ മോശം ഫോം ആശങ്കയായി തുടരുന്നുണ്ട് മുംബൈക്ക്. സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇന്നും കളിക്കുന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വന്നിരിക്കുന്നത്. പരിക്കിനിടയിലും കെകെആര്‍ ആന്ദ്രേ റസലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 

Latest Videos

undefined

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിംഗ് ഇലവന്‍: റഹ‌്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, എന്‍ ജഗദീശന്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), റിങ്കു സിംഗ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, ലോക്കീ ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: സുയാഷ് ശര്‍മ്മ, ഡേവിഡ് വീസ്, അനുകുല്‍ റോയ്, മന്ദീപ് സിംഗ്, വൈഭവ് അറോറ. 

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), ടിം ഡേവിഡ്, നെഹാല്‍ വധേര, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ഹ്രിത്വിക് ഷൊക്കീന്‍, പീയുഷ് ചൗള, ഡ്വെയ്‌ന്‍ യാന്‍സന്‍, റിലെ മെരിഡിത്ത്. 

രോഹിത് ശര്‍മ്മ, രമന്ദീപ് സിംഗ്, അര്‍ഷാദ് ഖാന്‍, വിഷ്‌ണു വിനോദ്, കുമാര്‍ കാര്‍ത്തികേയ. 

Read more: 81% വോട്ട്; റിങ്കു സിംഗിന്‍റെ 'അഞ്ചടി' ഐപിഎല്ലിലെ എക്കാലത്തേയും മികച്ച വിജയ ഇന്നിംഗ്‌സ് എന്ന് ആരാധകര്‍

click me!