നായകന് നന്ദി, ഇടനെഞ്ചിലാണ് സഞ്ജു സാംസണ്‍; വാഴ്‌ത്തിപ്പാടി യശസ്വി ജയ്‌സ്വാള്‍

By Web Team  |  First Published May 11, 2023, 7:22 PM IST

ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിന് മുന്നോടിയായാണ് ജയ്‌സ്വാളിന്‍റെ വാക്കുകള്‍


കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് പിന്നില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം അന്തരീക്ഷവും നായകന്‍ സഞ്ജു സാംസണും എന്ന് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിന് മുന്നോടിയായാണ് ജയ്‌സ്വാളിന്‍റെ വാക്കുകള്‍.

'ദൈവാനുഗ്രത്താല്‍ കാര്യങ്ങള്‍ നന്നായി പോകുന്നു. ടീമെന്ന നിലയിലും എല്ലാ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമം. ഇന്ന് എന്ത് സംഭവിക്കും എന്ന് കണ്ടറിയാം. സ്വന്തം കഴിവില്‍ വിശ്വസിക്കാനും മികച്ച ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കാനും ധീരമായ തീരുമാനം എടുക്കാനുമാണ് ടീമിലെ സീനിയര്‍ താരങ്ങള്‍ നിര്‍ദേശിക്കാറ്. ഭയരഹിതമായി ബാറ്റ് ചെയ്യാന്‍ അവരുടെ ഉപദേശം സഹായകമായിട്ടുണ്ട്. സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സ് ഡ്രസിംഗ് റൂമിലെ അന്തരീക്ഷവും ഗംഭീരമാണ്. ഒന്നിച്ച് കളിക്കുന്നത് ഇഷ്‌ടപ്പെടുന്നു. ഉയര്‍ച്ചതാഴ്ച്ചകളുണ്ടാവാം, എന്നാല്‍ അവ പാഠമാണ്. വീഴ്‌ചകള്‍ തിരുത്തി മുന്നോട്ടുപോകും' എന്നുമാണ് യശസ്വി ജയ്‌സ്വാളിന്‍റെ വാക്കുകള്‍. ഐപിഎല്‍ പതിനാറാം സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ള ജയ്‌സ്വാള്‍ 11 കളിയില്‍ 477 റണ്‍സ് നേടിക്കഴിഞ്ഞു. 43.36 ശരാശരിയിലും 160.61 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശുന്നത്. 

Latest Videos

undefined

പ്ലേയിംഗ് ഇലവനുകള്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയി, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, റിങ്കു സിംഗ്, സുനില്‍ നരെയ്‌ന്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, അനുകുല്‍ റോയി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി. 

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ധ്രുവ് ജൂരെല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, കെ എം ആസിഫ്, യുസ്‌വേന്ദ്ര ചാഹല്‍. 

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ സഞ്ജു സാംസണ്‍ ബൗളിംഗ് തെരഞ്ഞെടുത്തു. കുല്‍ദീപ് സിംഗ് യാദവിന് പകരം സ്റ്റാര്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ട് രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ തിരിച്ചെത്തി. മുരുകന്‍ അശ്വിന് പകരം മലയാളി താരം കെ എം ആസിഫ് കളിക്കുന്നു. ജോ റൂട്ട് നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നും ടോസ് വേളയില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വ്യക്തമാക്കി. തോല്‍വികള്‍ മറന്ന് മുന്നോട്ടുകുതിക്കുകയാണ് ലക്ഷ്യമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. അതേസമയം കെകെആറില്‍ ഒരു മാറ്റമേയുള്ളൂ. വൈഭവ് അറോറയ്‌ക്ക് പകരം അനുകുല്‍ റോയി എത്തി. 

Read more: ആര്‍ച്ചര്‍ക്ക് ഹിമാലയന്‍ ഓഫറുമായി മുംബൈ, ഇംഗ്ലണ്ടിന് പണികിട്ടും

click me!