പവര്‍ പ്ലേയില്‍ ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറിലെ ഒമ്പത് റണ്‍സെടുത്ത് പ്രഭ്‌സിമ്രാന്‍ പഞ്ചാബിന്‍റെ നയം വ്യക്തമാക്കി. ടിം സൗത്തി എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയ പ്രഭ്‌സിമ്രാനെ അവസാന പന്തില്‍ ടിം സൗത്തി വിക്കറ്റിന് പിന്നില്‍ ഗുര്‍ബാസിന്‍റെ കൈകളിലെത്തിച്ചത് കൊല്‍ക്കത്തക്ക് ആശ്വാസമായി.
മൊഹാലി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബ് കിംഗ്സിന് മികച്ച തുടക്കം. ഏഴോവര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്തിട്ടുണ്ട്. 12 പന്തില്‍ 23 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗിന്‍റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. 12 പന്തില്‍ 15 റണ്‍സോടെ ശിഖര്‍ ധവാനും 18 പന്തില്‍ 31 റണ്‍സുമായി ഭാനുക രജപക്സെയും ക്രീസില്‍.
ആദ്യ ഓവര്‍ മുതല്‍ അടിയോട് അടി
പവര്‍ പ്ലേയില്‍ ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറിലെ ഒമ്പത് റണ്‍സെടുത്ത് പ്രഭ്‌സിമ്രാന്‍ പഞ്ചാബിന്‍റെ നയം വ്യക്തമാക്കി. ടിം സൗത്തി എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയ പ്രഭ്‌സിമ്രാനെ അവസാന പന്തില്‍ ടിം സൗത്തി വിക്കറ്റിന് പിന്നില്‍ ഗുര്‍ബാസിന്‍റെ കൈകളിലെത്തിച്ചത് കൊല്‍ക്കത്തക്ക് ആശ്വാസമായി. 12 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സും പറത്തിയ പ്രഭ്‌സിമ്രാന്‍ 23 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ശിഖര്‍ ധവാന്‍ അക്കൗണ്ട് തുറന്നിരുന്നില്ല.
ഉമേഷ് യാദവ് എറിഞ്ഞ മൂന്നാം ഓവറില്‍ ഒരു റണ്‍സെ പിറന്നുള്ളുവെങ്കിലും ടിം സൗത്തി എറിഞ്ഞ നാലാം ഓവറില്‍ 12 റണ്‍സടിച്ച് രജപക്സെയും ധവാനും പവര്‍ പ്ലേ പവറാക്കി. സുനില്‍ നരെയ്ന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും അടക്കം 14 റണ്‍സടിച്ച പഞ്ചാബ് തുടക്കം മിന്നിച്ചപ്പോള്‍ പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി ആറ് റണ്‍സെ വഴങ്ങിയുള്ളു. പവര്‍ പ്ലേയില്‍ കൊല്‍ക്കത്തക്കെതിരെ പഞ്ചാബ് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. പവര്‍ പ്ലേക്ക് പിന്നാലെ പന്തെറിയാനെത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ ആദ്യ ഓവറില്‍ തന്നെ 13 റണ്‍സടിച്ച് രാജപക്സെ പഞ്ചാബ് സ്കോര്‍ ഉയര്‍ത്തി.
പഞ്ചാബ് കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ (സി), പ്രഭ്‌സിമ്രാൻ സിംഗ് (ഡബ്ല്യു), ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, സാം കുറാൻ, സിക്കന്ദർ റാസ, നഥാൻ എല്ലിസ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്ദീപ് സിങ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ): റഹ്മാനുള്ള ഗുർബാസ് (ഡബ്ല്യു), മൻദീപ് സിംഗ്, നിതീഷ് റാണ (സി), റിങ്കു സിംഗ്, ആന്ദ്രെ റസൽ, ഷാർദുൽ താക്കൂർ, സുനിൽ നരെയ്ൻ, ടിം സൗത്തി, അനുകുൽ റോയ്, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി.