പഞ്ചാബിനെതിരെ കൊല്‍ക്കത്തക്ക് ടോസ്, സാം കറന്‍ ശ്രദ്ധാകേന്ദ്രം

By Web Team  |  First Published Apr 1, 2023, 3:29 PM IST

കഴിഞ്ഞ സീസണിൽ പഞ്ചാബ് ആറാമതും കൊല്‍ക്കത്ത ഏഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്. 2014ന് ശേഷം പഞ്ചാബ് പ്ലേ ഓഫിൽ എത്തിയിട്ടില്ല. മിനി താരലേലത്തില്‍ കോടിക്കിലുക്കം കിട്ടിയ പഞ്ചാബ് ഓള്‍റൗണ്ടര്‍ സാം കറനായിരിക്കും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.


മൊഹാലി: ഐപിഎല്ലില്‍ പ‍ഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴ തുടക്കത്തില്‍ പേസര്‍മാരെ തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ടിം സൗത്തി, ഉമേഷ് യാദവ് എന്നിവരാണ് കൊല്‍ക്കത്തയുടെ പേസ് പടയെ നയിക്കുന്നത്. പുതിയ പരിശീലകനും പുതിയ നായകനുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. പഞ്ചാബിനെ ശിഖര്‍ ധവാനും കൊൽക്കത്തയെ നിതീഷ് റാണയും നയിക്കും.

കഴിഞ്ഞ സീസണിൽ പഞ്ചാബ് ആറാമതും കൊല്‍ക്കത്ത ഏഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്. 2014ന് ശേഷം പഞ്ചാബ് പ്ലേ ഓഫിൽ എത്തിയിട്ടില്ല. മിനി താരലേലത്തില്‍ കോടിക്കിലുക്കം കിട്ടിയ പഞ്ചാബ് ഓള്‍റൗണ്ടര്‍ സാം കറനായിരിക്കും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.

Latest Videos

undefined

സുനില്‍ ഛേത്രി ആര്‍സിബി ക്യാംപില്‍, പറക്കും ഫീല്‍ഡിംഗുമായി ഞെട്ടിച്ച് ഇന്ത്യന്‍ നായകന്‍-വിഡിയോ

പഞ്ചാബ് കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ (സി), പ്രഭ്‌സിമ്രാൻ സിംഗ് (ഡബ്ല്യു), ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, സാം കുറാൻ, സിക്കന്ദർ റാസ, നഥാൻ എല്ലിസ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്ദീപ് സിങ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ): റഹ്മാനുള്ള ഗുർബാസ് (ഡബ്ല്യു), മൻദീപ് സിംഗ്, നിതീഷ് റാണ (സി), റിങ്കു സിംഗ്, ആന്ദ്രെ റസൽ, ഷാർദുൽ താക്കൂർ, സുനിൽ നരെയ്ൻ, ടിം സൗത്തി, അനുകുൽ റോയ്, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി.

click me!