എട്ടാം നമ്പര്‍ വരെ നീളുന്ന ബാറ്റിംഗ് നിരയാണ് ചെന്നൈയുടെ കരുത്ത്. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‍വാദും ഡെവണ്‍ കോണ്‍വെയും നൽകുന്നത് സമ്മോഹന തുടക്കം. പിന്നാലെ രഹാനെയും മൊയിൻ അലിയും ശിവം ദൂബെയും, അമ്പാട്ടി റായുഡുവും ഫിനിഷിംഗിന് തല ധോണിയും കൂടി ചേരുമ്പോൾ ഏതൊരു ബൗളിംഗ് നിരയും വിറക്കും.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്സിനെ നേരിടും. വൈകിട്ട് ഏഴരക്ക് കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.വിജയക്കുതിപ്പ് തുടരാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുന്നതെങ്കില്‍ തുടര്‍ച്ചയായ നാലാം തോൽവി ഒഴിവാക്കാനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇറങ്ങുന്നത്.
എട്ടാം നമ്പര്‍ വരെ നീളുന്ന ബാറ്റിംഗ് നിരയാണ് ചെന്നൈയുടെ കരുത്ത്. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‍വാദും ഡെവണ്‍ കോണ്‍വെയും നൽകുന്നത് സമ്മോഹന തുടക്കം. പിന്നാലെ രഹാനെയും മൊയിൻ അലിയും ശിവം ദൂബെയും, അമ്പാട്ടി റായുഡുവും ഫിനിഷിംഗിന് തല ധോണിയും കൂടി ചേരുമ്പോൾ ഏതൊരു ബൗളിംഗ് നിരയും വിറക്കും. എന്നാൽ ബൗംളിംഗിൽ ചെന്നൈക്ക് ആശങ്കകളേറെയാണ്. ബൗളിംഗില്‍ ആര്‍ക്കും ഇതുവരെ താളം കണ്ടെത്താനായിട്ടില്ല.
undefined
പരിക്ക് ഭേദമാവാത്ത ബെൻ സ്റ്റോക്സും, ദീപക് ചഹാറും ഇന്നും കളിക്കാനുണ്ടാവില്ല. മറുവശത്ത് ഇതുവരെ ശരിയായ ടീം കോംബിനേഷൻ കണ്ടെത്താനാവാത്തതാണ് കൊൽക്കത്തയുടെ പ്രശ്നം. ആറ് മത്സരങ്ങളിൽ പരീക്ഷിച്ചത് നാല് വ്യത്യസ്ത ഓപ്പണിംഗ് ജോഡികളെ. ടീമിലെ പ്രധാനികളായ ആന്ദ്രേ റസലും സുനിൽ നരെയ്നും പതിവ് താളം കണ്ടെത്താനാവാത്തതും കൊല്‍ക്കത്തയുടെ തോൽവികൾക്ക് കാരണമാവുന്നു.
മുംബൈയുടെ ഹൃദയം തകര്‍ത്ത് അര്‍ഷ്ദീപ്, കാണാം രണ്ട് തവണ സ്റ്റംപ് ഒടിച്ച മരണ യോര്‍ക്കറുകള്‍-വീഡിയോ
ബാറ്റിംഗ് നിരയില്‍ ജേസണ്‍ റോയ് ടീമിലെത്തിയത് കൊല്‍ക്കത്തക്ക് ആശ്വാസകരമാണ്. വെങ്കിടേഷ് അയ്യര്‍ വെടിക്കെട്ട് ആവര്‍ത്തിച്ചാല്‍ കൊല്‍ക്കത്തക്ക് വലിയ സ്കോര്‍ സ്വപ്നം കാണാനാവും. ക്യാപ്റ്റന്‍ നിതീഷ് റാണയുടെ ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയും കൊല്‍ക്കത്തയെ വലക്കുന്നുണ്ട്. ബൗളിംഗില്‍ വരുണ്‍ ചക്രവര്‍ത്തിയൊഴികെ മറ്റാരും ഇതുവരെ മികവിലേക്ക് ഉയര്‍ന്നിട്ടില്ല.
നേര്‍ക്ക് നേര്‍ റെക്കോര്‍ഡും കൊൽക്കത്തയ്ക്ക് ആശ്വാസം നൽകുന്നതല്ല. 26 കളികളിൽ 17 ലും തോറ്റു. ഈഡൻ ഗാര്‍ഡൻസിലും മേൽക്കൈ ചെന്നൈക്ക് തന്നെയാണ്.