ചെന്നൈ എക്‌സ്‌പ്രസിന് ചങ്ങലയിടാന്‍ ആരാവും; ഗുജറാത്ത്-മുംബൈ രണ്ടാം ക്വാളിഫയര്‍ നാളെ

By Web Team  |  First Published May 25, 2023, 6:19 PM IST

ഗുജറാത്ത് കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ ആറാം കിരീടമാണ് മുംബൈയുടെ ലക്ഷ്യം


അഹമ്മദാബാദ്: ഐപിഎൽ പതിനാറാം സീസണിന്‍റെ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ എതിരാളികൾ ആരെന്ന് നാളെ അറിയാം. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് വൈകിട്ട് ഏഴരയ്ക്ക് മുംബൈ ഇന്ത്യൻസിനെ നേരിടും. ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലാണ് മത്സരം. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യ ക്വാളിഫയറിൽ 15 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റിരുന്നു. എലിമിനേറ്ററിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ 81 റൺസിന് തകർത്താണ് മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിലെത്തിയത്.

ഗുജറാത്ത് കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ ആറാം കിരീടമാണ് മുംബൈയുടെ ലക്ഷ്യം. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് ആദ്യ കളിയിൽ 55 റൺസിന് ജയിച്ചു. രണ്ടാം മത്സരത്തിൽ മുംബൈ 27 റൺസ് ജയത്തോടെ പകരം വീട്ടി. മികച്ച ബൗളിംഗ്, ബാറ്റിംഗ് നിരകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാകും നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരം. അങ്കത്തിന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സിന് വ്യക്തമായ സന്ദേശം മുംബൈ നായകന്‍ രോഹിത് ശര്‍മ്മ നല്‍കിയിട്ടുണ്ട്. 
ഐപിഎൽ ക്വാളിഫയറിൽ എത്തുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ രോഹിത്, മറ്റുള്ളവരുടെ
പ്രതീക്ഷകൾ തെറ്റിക്കുന്നതാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ശൈലിയെന്നും കൂട്ടിച്ചേര്‍ത്തു. 

Latest Videos

undefined

ചെന്നൈ എക്‌സ്‌പ്രസ് 

ഐപിഎല്‍ 2023ന്‍റെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്ണിന് മലർത്തിയടിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പത്താം ഫൈനലില്‍ പ്രവേശിച്ചത്. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റന്‍സിന്‍റെ എല്ലാ വിക്കറ്റുകളും 20 ഓവറില്‍ 157 റണ്‍സില്‍ നഷ്‌ടമാവുകയായിരുന്നു. ബാറ്റിംഗില്‍ റുതുരാജ് ഗെയ്‌ക്‌വാദും(44 പന്തില്‍ 60), ദേവോണ്‍ കോണ്‍വേയും(34 പന്തില്‍ 40) മികച്ച തുടക്കം ചെന്നൈക്ക് തുടങ്ങിയപ്പോള്‍ പിന്നീടുള്ളവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. എന്നാല്‍ ബൗളിംഗില്‍ സമ്പൂര്‍ണ നിയന്ത്രണം കൈക്കലാക്കാന്‍ സിഎസ്‌കെയ്‌ക്കായി. ദീപക് ചാഹര്‍, മഹീഷ് തീക്‌ഷന, രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവര്‍ രണ്ട് വീതവും തുഷാര്‍ ദേശ്‌പാണ്ഡെ ഒരു വിക്കറ്റും നേടി. 

Read more: ആരാധകര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് ധോണി; കാത്തിരിക്കുന്നത് ഇത്തവണയും കിരീടം? ചരിത്രം അങ്ങനെയാണ്!

click me!