വിജയാങ്കത്തിന് വന്‍ മാറ്റങ്ങളുമായി ടൈറ്റന്‍സ്; ടോസ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്

By Web Team  |  First Published May 15, 2023, 7:12 PM IST

12 മത്സരങ്ങളില്‍ 16 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഇന്ന് വിജയിച്ചാല്‍ ധൈര്യമായി പ്ലേ ഓഫിലെത്താം


അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണില്‍ പ്ലേ ഓഫ് അരക്കിട്ട് ഉറപ്പിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് അല്‍പസമയത്തിനകം ഇറങ്ങും. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഏയ്‌ഡന്‍ മാര്‍ക്രം ബൗളിംഗ് തെരഞ്ഞെടുത്തു. വിജയം അനിവാര്യമായ മത്സരത്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന് പകരം മാര്‍ക്കോ യാന്‍സന്‍ തിരിച്ചെത്തി. ടൈറ്റന്‍സ് നിരയില്‍ പരിക്കേറ്റ വിജയ് ശങ്കറിന് പകരം സായ് എത്തിയപ്പോള്‍ ദാസുന്‍ ഷനക അരങ്ങേറ്റം കുറിക്കുന്നു. യഷ് ദയാലും ടീമിലേക്ക് തിരിച്ചെത്തി. അര്‍ബുദത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി പ്രത്യേക ജേഴ്‌സിയണിഞ്ഞാണ് ടൈറ്റന്‍സ് ഇറങ്ങുന്നത്. 

പ്ലേയിംഗ് ഇലവനുകള്‍

Latest Videos

undefined

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ദാസുന്‍ ശനക, രാഹുല്‍ തെവാട്ടിയ, മോഹിത് ശര്‍മ്മ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, രാഹുല്‍ ത്രിപാഠി, ഏയ്‌ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ഹെന്‍‌റിച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍), അബ്‌ദുല്‍ സമദ്, സന്‍വീര്‍ സിംഗ്, മായങ്ക് മര്‍ക്കാണ്ഡെ, മാര്‍ക്കോ യാന്‍സന്‍, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫറൂഖി, ടി നടരാജന്‍. 

12 മത്സരങ്ങളില്‍ 16 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഇന്ന് വിജയിച്ചാല്‍ ധൈര്യമായി പ്ലേ ഓഫിലെത്താം. 11 കളിയില്‍ 8 പോയിന്‍റ് മാത്രമുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പോലും ഇനിയുള്ള മൂന്ന് കളിയും ജയിക്കണം. നല്ലരീതിയില്‍ പന്തെറിയാറുളള ബൗളര്‍മാര്‍ക്ക് പിഴച്ചതാണ് കഴിഞ്ഞ കളിയില്‍ ലഖ്‌നൗവിനോട് തോല്‍ക്കാന്‍ കാരണം. കഴിഞ്ഞ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ചിരുന്നു.

Read more: ധോണിക്ക് കാര്യമായ പരിക്ക്? കാലില്‍ ഐസ്‌പാക്ക്, ഹൃദയഭേദകം കാഴ്‌ച; ആരാധകര്‍ക്ക് കണ്ണീരായി ചിത്രം

click me!