2023ല്‍ സെഞ്ചുറി പ്രളയം, ഗില്ലാട്ടം ചുമ്മാതല്ല; തന്‍റെ റോള്‍ മോഡല്‍ ആരെന്ന് വ്യക്തമാക്കി ശുഭ്‌മാന്‍ ഗില്‍

By Web Team  |  First Published May 16, 2023, 3:25 PM IST

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്‍ 58 പന്തില്‍ 101 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു


അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കന്നി സെഞ്ചുറി നേടിയതിന് പിന്നിലെ മനസുതുറന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. വിരാട് കോലിയാണ് തന്‍റെ മാതൃകാതാരം എന്നാണ് മിന്നല്‍ ഗില്ലിന്‍റെ വാക്കുകള്‍. എന്‍റെ 12-13 വയസ് മുതല്‍ വിരാട് കോലിയെ പിന്തുടരുകയാണ്. ക്രിക്കറ്റിനെ മനസിലാക്കിയത് മുതല്‍ അദേഹമാണ് എന്‍റെ മാതൃക. വിരാട് ഭയ്യയില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനായി. അദേഹത്തിന്‍റെ ബാറ്റിംഗും ആത്മാര്‍പ്പണവും കഠിനാധ്വാനവും എന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട് എന്നുമാണ് സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെ ഗില്ലിന്‍റെ വാക്കുകള്‍. 

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്‍ 58 പന്തില്‍ 101 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഐപിഎല്‍ കരിയറില്‍ ഗില്ലിന്‍റെ ആദ്യ ശതകമാണിത്. ഗില്ലിനൊപ്പം രണ്ടാം വിക്കറ്റില്‍ 146 റണ്‍സിന്‍റെ കൂട്ടുകെട്ട് സൃഷ്‌ടിച്ച സായ് സുദര്‍ശനാണ് ഭുവനേശ്വര്‍ കുമാറിന്‍റെ അഞ്ച് വിക്കറ്റ് നേട്ടത്തിനിടയിലും ടൈറ്റന്‍സിന് 20 ഓവറില്‍ 188-9 എന്ന സ്കോര്‍ സമ്മാനിച്ചത്. ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റ് വീണിട്ടും ആഞ്ഞടിച്ച് കളിക്കുകയായിരുന്നു മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്‍. 

Latest Videos

undefined

മുഹമ്മദ് ഷമിയും മോഹിത് ശർമ്മയും നാല് വീതം വിക്കറ്റ് നേടി കൊടുങ്കാറ്റയതോടെ 189 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ 9 വിക്കറ്റിന് 154 റണ്‍സേ നേടാനായുള്ളൂ. ഇതോടെ ടൈറ്റന്‍സ് 34 റണ്ണിന് വിജയിച്ചു. അർധസെഞ്ചുറി നേടിയ ഹെന്‍‍റിച്ച് ക്ലാസന് മാത്രമാണ് സണ്‍റൈസേഴ്സ് ബാറ്റിംഗ് നിരയില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനായത്. ക്ലാസന്‍ 44 പന്തില്‍ 64 റണ്‍സ് നേടി. വാലറ്റത്ത് ഭുവി 26 പന്തില്‍ 27 സ്വന്തമാക്കി. മുഹമ്മദ് ഷമി നാലോവറില്‍ 20നും മോഹിത് ശര്‍മ്മ 28നുമാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. 2023 സീസണില്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും രാജ്യാന്തര ക്രിക്കറ്റില്‍ ഗില്ലിന് സെഞ്ചുറിയുണ്ട്. 

Read more: ഷമി കൊടുങ്കാറ്റില്‍ ക്ലാസന്‍ വെടിക്കെട്ട് അണഞ്ഞു; ഗുജറാത്ത് പ്ലേ ഓഫില്‍, സണ്‍റൈസേഴ്‌സ് അസ്‍തമിച്ചു

click me!