ടോസ് ജയിച്ച് സഞ്ജു സാംസണ്‍; സൂപ്പര്‍ താരം മടങ്ങിയെത്തി, കടം വീട്ടാനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ്

By Web Team  |  First Published Apr 16, 2023, 7:13 PM IST

ഐപിഎല്‍ 2022 സീസണിലെ ഫൈനലിന് ശേഷം സഞ്ജു സാംസണും ഹാര്‍ദിക് പാണ്ഡ്യയും മുഖാമുഖം വരുന്ന ആദ്യ മത്സരമാണിത്


അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണില്‍ നാലാം ജയം ലക്ഷ്യമിട്ട് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഉടനിറങ്ങും. എവേ മൈതാനത്ത് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തെരഞ്ഞെടുത്തു. റോയല്‍സ് നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ടും റിയാന്‍ പരാഗും മടങ്ങിയെത്തി. ദേവ്‌ദത്ത് പടിക്കല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേയിംഗ് ഇലവനിലില്ല. മൂന്ന് ജയങ്ങളുമായി പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള ടീമാണ് റോയല്‍സ്. 

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ‌്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരെല്‍, രവിചന്ദ്ര അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, ആദം സാംപ, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചഹല്‍. 

Latest Videos

undefined

ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിംഗ് ഇലവന്‍: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, മൊഹിത് ശര്‍മ്മ. 

കണക്കുവീട്ടാന്‍ റോയല്‍സ്

ഐപിഎല്‍ 2022 സീസണിലെ ഫൈനലിന് ശേഷം സഞ്ജു സാംസണും ഹാര്‍ദിക് പാണ്ഡ്യയും മുഖാമുഖം വരുന്ന ആദ്യ മത്സരമാണിത്. അന്ന് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് കന്നി കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണത്തെ കിരീടപ്പോരിലെ തോല്‍വിക്ക് പകരംവീട്ടാന്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ ആധിപത്യം തുടരുകയാണ് ഗുജറാത്തിന്റെ ലക്ഷ്യം. ഐപിഎല്‍ പതിനാറാം സീസണില്‍ ഇക്കുറി ഇരു ടീമിനും മൂന്ന് വീതം ജയവും ഓരോ തോല്‍വിയുമാണുള്ളത്.

Read more: ഇതിഹാസം രചിച്ച് സച്ചിന്‍ ജൂനിയര്‍; അര്‍ജുന് മുംബൈയുടെ തൊപ്പി കൈമാറി ഹിറ്റ്‌മാന്‍- വീഡിയോ

click me!