പാണ്ഡ്യയും ഹിറ്റ്‌മാനും നേര്‍ക്കുനേര്‍; ടോസ് മുംബൈക്ക്, വന്‍ മാറ്റങ്ങള്‍, മലയാളികള്‍ സബ്‌സ്റ്റിറ്റ്യൂട്ട്സ്

By Web Team  |  First Published Apr 25, 2023, 7:09 PM IST

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരം


അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുത്തു. 16 അംഗ ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. മുംബൈ പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റവുമായി ഇറങ്ങുന്നു. ഹൃത്വിക് ഷൊക്കീന് പകരം കുമാര്‍ കാര്‍ത്തികേയും ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം റിലി മെരിഡിത്തും ഇലവനിലെത്തി. ടൈറ്റന്‍സില്‍ സബ്‌സ്റ്റിറ്റ്യൂട്ട്സ് താരങ്ങളുടെ പട്ടികയിലൂടെ ജോഷ്വ ലിറ്റില്‍ തിരിച്ചെത്തി. മലയാളികളായ വിഷ്‌ണു വിനോദും സന്ദീപ് വാര്യരും മുംബൈയുടെ സബ്‌സ്റ്റിറ്റ്യൂട്ട്സ് പട്ടികയിലുണ്ട്. 

പ്ലേയിംഗ് ഇലവനുകള്‍

Latest Videos

undefined

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, മോഹിത് ശര്‍മ്മ, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: ജോഷ്വ ലിറ്റില്‍, ദാസുന്‍ ശനക, ശിവം മാവി, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ശ്രീകര്‍ ഭരത്. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നെഹാല്‍ വധേര, കുമാര്‍ കാര്‍ത്തികേയ, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, റിലി മെരിഡിത്ത്, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ്. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: രമണ്‍ദീപ് സിംഗ്, തിലക് വര്‍മ്മ, ഷാംസ് മലാനി, വിഷ്‌ണു വിനോദ്, സന്ദീപ് വാര്യര്‍.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരം. വിജയവഴിയിൽ തിരിച്ചെത്താനാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നതെങ്കില്‍ വമ്പൻ ജയത്തോടെ പോയിന്‍റ് ടേബിളിൽ മുന്നിലെത്താനാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യമിടുക. മികച്ച ജയം മുംബൈ ഇന്ത്യന്‍സിന് ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടംനല്‍കുകയും ചെയ്യും. ജസ്‌പ്രീത് ബുമ്രയുടെ അഭാവത്തില്‍ ബൗളര്‍മാര്‍ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാത്തതാണ് മുംബൈയെ വലയ്‌ക്കുന്നത്. അതേസമയം ഏറെ സന്തുലിതമായ സംഘമാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. 

Read more: ആദ്യ നാലിലേക്ക് കുതിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വേണ്ടത് ഇത്രമാത്രം

click me!