ഡല്‍ഹി ടീമില്‍ അഭിഷേക് പോറല്‍ അരങ്ങേറ്റം കുറിക്കും. റോവ്‍മാൻ പവലിന് പകരം ആന്‍റിച്ച് നോര്‍ക്യയാണ് ടീമിലെത്തിയത്. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനോടേറ്റ തോല്‍വി മറക്കാനാണ് ഡല്‍ഹി ഇറങ്ങുന്നത്.
ദില്ലി: ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയുള്ള പോരാട്ടത്തില്‍ ടോസ് നേടി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാര്‍ദിക പാണ്ഡ്യ ബൗളിംഗ് ആണ് തെരഞ്ഞെടുത്തിട്ടുള്ളത്. മികച്ച പിച്ചാണ് ഒരുക്കിയിട്ടുള്ളതെന്നും മഞ്ഞു വീഴ്ച രാത്രിയോടെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും ഹാര്‍ദിക് പറഞ്ഞു. പരിക്കേറ്റ കെയ്ൻ വില്യംസണ് പകരം ഡേവിഡ് മില്ലറാണ് ഗുജറാത്ത് ടീമിലേക്ക് എത്തിയത്. വിജയ് ശങ്കറിന് പകരം സായ് സുദര്‍ശനും ടീമിലെത്തി.
ഡല്‍ഹി ടീമില്‍ അഭിഷേക് പോറല്‍ അരങ്ങേറ്റം കുറിക്കും. റോവ്‍മാൻ പവലിന് പകരം ആന്‍റിച്ച് നോര്‍ക്യയാണ് ടീമിലെത്തിയത്. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനോടേറ്റ തോല്‍വി മറക്കാനാണ് ഡല്‍ഹി ഇറങ്ങുന്നത്. ചെന്നൈക്കെതിരായ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തില്‍ അദ്യ മത്സരത്തിനിറങ്ങിയ ഡല്‍ഹിക്ക് ഒട്ടും നല്ല തുടക്കമായിരുന്നില്ല ലഭിച്ചത്.
ലക്‌നൗവിനോടേറ്റത് 50 റണ്‍സിന്റെ തോല്‍വി വഴങ്ങേണ്ടി വന്നു. ബാറ്റിംഗിലും ബൗളിംഗിലും ടീം ഒന്നാകെ നിറം മങ്ങി. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കൊഴികെ മറ്റാര്‍ക്കും ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. പൃഥ്വി ഷാ, മിച്ചല്‍ മാര്‍ഷ്, സര്‍ഫ്രാസ് ഖാന്‍, റോവ്മാന്‍ പവല്‍ എന്നീ വമ്പനടിക്കാരില്‍നിന്ന് ഇന്ന് ടീം കാര്യമായിത്തന്നെ പ്രതീക്ഷിക്കുന്നു.
മറുവശത്ത് വലിയ ആത്മവിശ്വാസത്തിലാണ് നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 5 വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും കാര്യമായൊന്നും ചെയ്യാനാവാതെ പോയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ കൂടി തിളങ്ങിയാല്‍ യാതൊരു ആശങ്കയും വേണ്ടെന്ന് ഗുജറാത്ത് ക്യാംപ് കരുതുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സ് ടീം: P Shaw, David Warner (c), MR Marsh, SN Khan, RR Rossouw, Aman Hakim Khan, AR Patel, Abishek Porel, Kuldeep Yadav, A Nortje, Mukesh Kumar
ഗുജറാത്ത് ടൈറ്റൻസ് ടീം: Wriddhiman Saha(w), Shubman Gill, Sai Sudharsan, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Mohammed Shami, Joshua Little, Yash Dayal, Alzarri Joseph