ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ ഫിലിപ് സാള്‍ട്ടിനെ മുഹമ്മദ് ഷമി ഗോള്‍ഡന്‍ ഡക്കാക്കിയാണ് തുടങ്ങിയത്
അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആഞ്ഞടിച്ച് ഷമി കൊടുങ്കാറ്റ്! ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് കൂട്ടത്തകര്‍ച്ച. പവര്‍പ്ലേയിലെ ആറ് ഓവറും പൂര്‍ത്തിയാകുമ്പോള്‍ 28-5 എന്ന നിലയിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അക്‌സര്‍ പട്ടേലും അമാന്‍ ഹക്കീം ഖാനുമാണ് ക്രീസില്‍. തന്‍റെ മൂന്ന് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മുഹമ്മദ് ഷമി നാല് പേരെ പുറത്താക്കി.
ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ ഫിലിപ് സാള്‍ട്ടിനെ മുഹമ്മദ് ഷമി ഗോള്‍ഡന്‍ ഡക്കാക്കി. ഡേവിഡ് മില്ലറിനായിരുന്നു ക്യാച്ച്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ(2 പന്തില്‍ 2) റാഷിദ് ഖാന്‍ റണ്ണൗട്ടാക്കി. പ്രിയം ഗാര്‍ഗുമായുള്ള ആശയക്കുഴപ്പത്തില്‍ പുറത്താവുകയായിരുന്നു വാര്‍ണര്‍. വീണ്ടും പന്തെടുത്തപ്പോള്‍ ഷമി മൂന്നാം ഓവറില്‍ റൈലി റൂസ്സോയെ(6 പന്തില്‍ 8) വിക്കറ്റിന് പിന്നില്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. ഷമിയുടെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ മനീഷ് പാണ്ഡെ(4 പന്തില്‍ 1) സാഹയുടെ പറക്കും ക്യാച്ചില്‍ വീണു. ഇതേ ഓവറിലെ അവസാന പന്തില്‍ പ്രിയം ഗാര്‍ഗിനെ(14 പന്തില്‍ 10) സാഹയുടെ കൈകളിലെത്തിച്ച് ഷമി നാല് വിക്കറ്റ് പൂര്‍ത്തിയാക്കി.
undefined
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളുമായാണ് വാര്‍ണറും സംഘവും ഇറങ്ങിയത്. ഡല്‍ഹി നിരയില്‍ അസുഖബാധിതനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഇന്ന് കളിക്കുന്നില്ല. മാര്‍ഷിന് പകരം റൈലി റൂസ്സോ പ്ലേയിംഗ് ഇലവനിലെത്തി. പരിക്ക് മാറിയ പേസര്‍ ഖലീല്‍ അഹമ്മദ് സബ്സ്റ്റിറ്റ്യൂട്ട്സ് താരമായി തിരിച്ചുവന്നിട്ടുണ്ട്. അതേസമയം കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയിരിക്കുകയാണ് സ്വന്തം മൈതാനത്ത് ഗുജറാത്ത് ടൈറ്റന്‍സ്.
പ്ലേയിംഗ് ഇലവനുകള്‍
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), അഭിനവ് മനോഹര്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ്മ, ജോഷ്വ ലിറ്റില്‍.
സബ്സ്റ്റിറ്റ്യൂട്ട്സ്: ശുഭ്‌മാന്‍ ഗില്‍, രവിശ്രീനിവാസന്‍ സായ്‌കിഷോര്‍, ശ്രീകര്‍ ഭരത്, സായ് സുദര്‍ശന്‍, ശിവം മാവി.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫിലിപ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, റൈലി റൂസ്സോ, പ്രിയം ഗാര്‍ഗ്, അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍, അമാന്‍ ഹക്കീം ഖാന്‍, കുല്‍ദീപ് യാദവ്, ആന്‍റിച്ച് നോര്‍ക്യ, ഇഷാന്ത് ശര്‍മ്മ.
സബ്സ്റ്റിറ്റ്യൂട്ട്സ്: ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, യഷ് ദുള്‍, പ്രവീണ്‍ ദുബെ, അഭിഷേക് പോരെല്‍.