കളംപിടിച്ചടിച്ച് ഗെയ്‌ക്‌വാദ് തുടങ്ങി; ത്രില്ലര്‍ തുടക്കവുമായി സിഎസ്‌കെ

By Web Team  |  First Published May 23, 2023, 8:02 PM IST

ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു


ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ക്വാളിഫയറിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ബാറ്റിംഗ് ആക്രമണത്തോടെ തുടക്കം. റുതുരാജ് ഗെയ്‌ക്‌വാദ് തുടക്കത്തിലെ കടന്നാക്രമിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സിഎസ്‌കെ പവര്‍പ്ലേയില്‍ 49-0 എന്ന മികച്ച സ്കോറിലെത്തി. ഗെയ്‌ക്‌വാദ് 26 പന്തില്‍ 33* ഉം, ദേവോണ്‍ കോണ്‍വേ 11 പന്തില്‍ 14* ഉം റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ദര്‍ശന്‍ നാല്‍കാണ്ഡെ ഗെയ്‌ക്‌വാദിന്‍റെ വിക്കറ്റ് വീഴ്‌ത്തിയെങ്കിലും ബോള്‍ നോബോളായത് സിഎസ്‌കെയ്‌ക്ക് രക്ഷയായി. 

ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് പാണ്ഡ്യപ്പട മൈതാനത്ത് ഇറങ്ങിയത്. പേസര്‍ യഷ് ദയാലിന് പകരം ദര്‍ശന്‍ നാല്‍കാണ്ഡെ ടീമിലെത്തി. സിഎസ്‌കെയില്‍ മാറ്റങ്ങളൊന്നുമില്ല. 

Latest Videos

undefined

പ്ലേയിംഗ് ഇലവനുകള്‍

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദാസുന്‍ ശനക, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ദര്‍ശന്‍ നാല്‍കാണ്ഡെ, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി. 

സബ്സ്റ്റിറ്റ്യൂട്ട്സ്: വിജയ് ശങ്കര്‍, ശ്രീകര്‍ ഭരത്, സായ് സുദര്‍ശന്‍, ജയന്ത് യാദവ്, ശിവം മാവി. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന. 

സബ്സ്റ്റിറ്റ്യൂട്ട്സ്: മതീഷ പതിരാന, മിച്ചല്‍ സാന്‍റ്‌നര്‍, സുഭ്രാന്‍ശു സേനാപതി, ഷെയ്‌ഖ് റഷീദ്, ആകാശ് സിംഗ്. 

ചെപ്പോക്കില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ ക്വാളിഫയര്‍ തുടങ്ങുക. ഇന്ന് ചെപ്പോക്കില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറെന്ന നോക്കൗട്ട് കടമ്പ കൂടി കടക്കേണ്ടി വരും. അതിനാല്‍ ആദ്യ അവസരത്തില്‍ ജയിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും ലക്ഷ്യം. സീസണിലെ ഏറ്റവും സന്തുലിതമായ ടീമായ ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ ചാമ്പ്യന്‍മാരും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാല് തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയവരുമാണ്. 

Read more: ഷമിയും ഗില്ലും അല്ല; ഗുജറാത്തിന്‍റെ ട്രംപ് കാര്‍ഡിന്‍റെ പേരുമായി സെവാഗ്, ആള്‍ വിദേശി!

click me!