ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണ് മുഖാമുഖം വരുന്നത്
അഹമ്മദാബാദ്: ഐപിഎല്‍ 2023 ഫൈനലില്‍ ആരാധകരെ കാത്തിരിക്കുന്നത് വന്‍ ദൃശ്യവിരുന്ന്. ഫൈനലിന് മുന്നോടിയായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വന്‍ ദൃശ്യവിരുന്ന് അരങ്ങേറും. വന്‍ സംഗീത പരിപാടിയാണ് ആരാധകരെ കാത്തിരിക്കുന്നത്. സമാപന ചടങ്ങും ഫൈനലും കാണികളിലെത്തിക്കാന്‍ അമ്പതിലേറെ ക്യാമറകളാണ് സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഐപിഎല്‍ ഫൈനലിനായുള്ള സജ്ജീകരണങ്ങളുടെ വീഡിയോ ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണ് മുഖാമുഖം വരുന്നത്. ഇന്ത്യന്‍സമയം വൈകിട്ട് ഏഴരയ്‌ക്കാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് കലാശപ്പോര് ആരംഭിക്കുക. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ഹാര്‍ദിക് പാണ്ഡ്യയാണ് നയിക്കുന്നത്. കിരീടം നിലനിര്‍ത്താന്‍ ടൈറ്റന്‍സ് ലക്ഷ്യമിടുമ്പോള്‍ അഞ്ചാം കപ്പ് സ്വന്തമാക്കുകയാണ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ലക്ഷ്യം. ഫൈനലിനു മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്നതിനാല്‍ ഒരു ലക്ഷത്തിലേറെ കാണികളെ സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കാം. ഏറ്റവും കൂടുതല്‍ കാണികള്‍ പങ്കെടുക്കുന്ന ഐപിഎല്‍ ഫൈനലാവും ഇത്.
All the action, drama, emotion which is set to get captured by more than 50 different cameras across the stadium 🎥
Mr. Dev Shriyan, Director - Production and Broadcast breaks down the coverage of the Final Showdown for us👌🏻👌🏻 | | pic.twitter.com/pankEr6VHz
undefined
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏഴ് മണിക്ക് ചെന്നൈ-ഗുജറാത്ത് ഫൈനലിന് ടോസ് വീഴും. ഏഴരയ്‌ക്ക് മത്സരം ആരംഭിക്കും. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെ ടെലിവിഷനിലും ജിയോ സിനിമയിലൂടെ ഓണ്‍ലൈനായും തല്‍സമയം ആരാധകര്‍ക്ക് കാണാം. അഹമ്മദാബാദില്‍ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ മത്സരം വൈകാനിടയുണ്ട്. കിരീടം നേടിയാല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ അഞ്ച് കപ്പുകളുടെ റെക്കോര്‍ഡിന് ഒപ്പമെത്തും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. രോഹിത് ശര്‍മ്മയുടെ അഞ്ച് കിരീടങ്ങളുടെ നേട്ടത്തിനൊപ്പം എം എസ് ധോണി ഇടംപിടിക്കുകയും ചെയ്യും. എം എസ് ധോണിയുടെ അവസാന സീസണായിരിക്കുമോ ഇതെന്ന ഭയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ക്കുണ്ട്.
𝗔 𝘀𝘁𝗮𝗿-𝘀𝘁𝘂𝗱𝗱𝗲𝗱 𝗲𝘃𝗲𝗻𝗶𝗻𝗴! ⭐️
The closing ceremony at the iconic Narendra Modi Stadium 🏟️ has memorable performances written all over it 💥
Prepare to be 𝘼𝙈𝘼𝙕𝙀𝘿 and get ready to be mesmerised by the tunes of & 🎶🎶… pic.twitter.com/npVQRd6OX2
Read more: ടിക്കറ്റെല്ലാം ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഐപിഎല്‍ ഫൈനലിന് ഒരു ലക്ഷത്തിലധികം കാണികള്‍!