ചെന്നൈയിലെ ചെപ്പോക്കില്‍ വൈകിട്ട് ഏഴരയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം തുടങ്ങും
ചെന്നൈ: ആര് അകത്ത്, ആര് പുറത്ത്? ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ പോരാട്ടം അല്‍പസമയത്തിനകം. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജീവന്‍മരണ പോരാട്ടത്തില്‍ മുംബൈ ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. കുമാര്‍ കാര്‍ത്തികേയക്ക് പകരം ഹൃത്വിക് ഷൊക്കീന്‍ ടീമിലെത്തി.
പ്ലേയിംഗ് ഇലവനുകള്‍
undefined
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ആയുഷ് ബദോനി, ദീപക് ഹൂഡ, പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), കൃഷ്‌ണപ്പ ഗൗതം, രവി ബിഷ്‌ണോയി, നവീന്‍ ഉള്‍ ഹഖ്, യഷ് താക്കൂര്‍, മൊഹ്‌സീന്‍ ഖാന്‍.
സബ്സ്റ്റിറ്റ്യൂട്ട്‌സ്: കെയ്‌ല്‍ മെയേഴ്‌സ്, ഡാനിയേല്‍ സാംസ്, യുധ്‌വീര്‍ സിംഗ്, സ്വപ്‌നില്‍ സിംഗ്, അമിത് മിശ്ര.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, ഹൃത്വിക് ഷൊക്കീന്‍, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, ആകാശ് മധ്‌വാല്‍.
സബ്സ്റ്റിറ്റ്യൂട്ട്‌സ്: രമന്ദീപ് സിംഗ്, കുമാര്‍ കാര്‍ത്തികേയ, വിഷ്‌ണു വിനോദ്, നേഹാല്‍ വധേര, സന്ദീപ് വാരിയര്‍.
ചെന്നൈയിലെ ചെപ്പോക്കില്‍ വൈകിട്ട് ഏഴരയ്ക്കാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ വെള്ളിയാഴ്‌ച ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. തോല്‍ക്കുന്നവര്‍ക്ക് പെട്ടി മടക്കാമെന്നതിനാല്‍ മുംബൈക്കും ലഖ്‌നൗവിനും ജീവൻമരണ പോരാട്ടമാണ് ഇന്ന്. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ലഖ്‌നൗ 5 റൺസിന് മുംബൈയെ തോൽപിച്ചിരുന്നു. ലഖ്‌നൗവിന്‍റെ 177 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് 172 റൺസിൽ എത്താനേ കഴിഞ്ഞുള്ളൂ. ഈ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് രോഹിത് ശര്‍മ്മയും സംഘവും ഇന്ന് ഇറങ്ങുന്നത്.
Read more: ആരാധകര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് ധോണി; കാത്തിരിക്കുന്നത് ഇത്തവണയും കിരീടം? ചരിത്രം അങ്ങനെയാണ്!