വല്ല്യേട്ടനും അനിയന്‍മാരും സ്‌ട്രോങ്ങാ; ഷാജി പാപ്പന് ശേഷം 'അറയ്‌ക്കല്‍ വാറുണ്ണി'യുമായി വാര്‍ണര്‍-ചിത്രം വൈറല്‍

By Web Team  |  First Published May 4, 2023, 9:35 PM IST

ഡ‍ല്‍ഹിയുടെ കഴിഞ്ഞ മത്സരത്തിന് മുമ്പ് 'ആട്' സിനിമയിലെ ഷാജി പാപ്പനേയും സംഘത്തേയും കൂട്ടി ഇന്‍സ്റ്റയില്‍ എത്തിയ വാര്‍ണര്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു


ദില്ലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഉള്ളത് മുതല്‍ ആരാധകരെ കയ്യിലെടുക്കാന്‍ പ്രത്യേക കഴിവുള്ള താരമായിരുന്നു ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. തെലുഗു സിനിമകളിലെ പാട്ടും നൃത്തങ്ങളുമായി കൊവിഡ് കാലത്തും അതിന് ശേഷവും ഇന്‍സ്റ്റഗ്രാമില്‍ വാര്‍ണര്‍ ആരാധകരുടെ പ്രിയങ്കരനായി. ഫ്രാഞ്ചൈസി വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സില്‍ എത്തിയപ്പോഴും വാര്‍ണറുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് ഒട്ടും കോട്ടം വന്നില്ല. ഡ‍ല്‍ഹിയുടെ കഴിഞ്ഞ മത്സരത്തിന് മുമ്പ് 'ആട്' സിനിമയിലെ ഷാജി പാപ്പനേയും സംഘത്തേയും കൂട്ടി ഇന്‍സ്റ്റയില്‍ എത്തിയ വാര്‍ണര്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഡേവിഡ് വാര്‍ണറുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാവുകയാണ്. ഇക്കുറി മമ്മൂട്ടിയുടെ എക്കാലത്തെയും മാസ് ചിത്രങ്ങളിലൊന്നായ വല്ല്യേട്ടനിലെ അറയ്ക്കൽ മാധവനുണ്ണിയെ കൂട്ടുപിടിച്ചാണ് വാര്‍ണറും അനിയന്‍മാരും വന്നിരിക്കുന്നത്. അറയ്ക്കൽ മാധവനുണ്ണിയും സഹോദരങ്ങളും എന്തിനും തയ്യാറായി നില്‍ക്കുന്ന പോസ്റ്ററിന്‍റെ മാതൃകയില്‍ ഡല്‍ഹി താരങ്ങളെ അണിനിരത്തിയിരിക്കുകയാണ് വാര്‍ണര്‍. മാധവനുണ്ണിയുടെ സ്നേഹനിധികളായ സഹോദരങ്ങളായി ഇഷാന്ത് ശര്‍മ്മയും കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും ഖലീല്‍ അഹമ്മദുമാണ് പോസ്റ്ററിലുള്ളത്. 'അറയ്ക്കൽ വാറുണ്ണിയും അനിയന്‍മാരും' എന്ന കമന്‍റുമായി നിരവധി മലയാളി ആരാധകരാണ് ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by David Warner (@davidwarner31)

കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തിന് മുമ്പാണ് ആട് സിനിമയിലെ ഷാജി പാപ്പന്‍റേയും സംഘത്തിന്‍റേയും മാതൃകയിലുള്ള പോസ്റ്റര്‍ ഡേവിഡ് വാര്‍ണര്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. ഇത് ആട് സിനിമയുടെ സംവിധായകന്‍ മിധുൻ മാനുവൽ തോമസ് സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. 'വാർണർ പാപ്പൻ ആൻഡ് ടീം' എന്ന തലക്കെട്ടോടെ മിധുന്‍ ചിത്രം ഫേസ്‌ബുക്കില്‍ പങ്കുവെച്ചതിന് പിന്നാലെ മത്സരം അഞ്ച് റണ്‍സിന് വാര്‍ണറുടെ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചിരുന്നു. 

Read more: വീണ്ടും റിങ്കു സിംഗ് വിളയാട്ടം; സണ്‍റൈസേഴ്‌സിനെതിരെ കെകെആറിന് മികച്ച സ്കോര്‍

click me!